മാനവവ്യവഹാരങ്ങളിൽ ദുഷിപ്പായിന്നുനിറയുന്നമാലിന്യം
മതജാതിവർണ്ണവർഗ്ഗമത്സരേമനമതിൽ
മർത്യനിൽ വലിയവൻ ചെറിയവൻ,പിന്നെ
മതിപ്പുള്ളസ്ഥാനമാനകേമന്മാർ!
പൊതുവഴിഭ്രഷ്ട് കൽപ്പിച്ച കാലം കടന്നെങ്കിലും
പൊട്ടിമുളയ്ക്കുന്ന ചില സ്ഥാനമാനക്കാർ
പൊട്ടും പൊടിയും പറഞ്ഞ് പൊട്ടിച്ചെറിയുന്നുജീവനെ
പൊട്ടിക്കരഞ്ഞുതളർന്നു തകരുന്നുജന്മദാതാക്കൾ!
അകവുംപുറവും താണവനുയർന്നവനെന്ന വിഷംനിറഞ്ഞവരേറെ
അന്നംതേടാനദ്ധ്വാനിച്ചൊരുപെണ്ണവൾ
അരികുവത്ക്കരിക്കപ്പെട്ടവളെന്നൊരുകുറ്റം
അറിയുന്നവളെകാലങ്ങളായിയെന്നിട്ടുമവരവളെകള്ളിയാക്കി!
കറുപ്പാണുകുറ്റം, കണ്ടാലറിയാം മൊഴികളങ്ങനെ പലവിധം
കണ്ഠനാളത്തിൽ നിന്നുയരും പൊളിയല്ലവചനം കേട്ട്
കാണാം നിരന്തരം കറുപ്പിൻ വിദ്വേഷങ്ങൾ
കാട്ടാളജന്മങ്ങളങ്ങനെയന്ധരായിമാലിന്യക്കൂമ്പാരമാകുന്നുനാടിൻ!!

ബി സുരേഷ് കു റിച്ചിമുട്ടം

By ivayana