പ്രണയതീരത്തുനിന്നുഞാന്‍
മടങ്ങിപ്പോന്നത്
മനസ്സിന്റെ ഉഷ്ണ
വനത്തിലേക്കാണ്.
ഒന്നുമില്ലാത്ത..ഈ ലോകത്തിന്റെ
തനത് സ്വഭാവം മനസ്സിന്റെ
ചൂട് മാത്ര മാണെന്ന്ഇപ്പോളറിയുന്നു.!
മനസ്സിലുള്ളതെല്ലാം….
നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന്
നാം വ്യാമോഹിക്കുന്നു.!
നമ്മള്‍ ശൂന്യരാണ്!
ആരോടും
സ്നേഹമില്ലാത്തവര്‍,!
ജനിതകമായും
നമ്മള്‍ശൂന്യരാണ്!!!!
ശരീരത്തിനുള്ളിലെ
അവയവങ്ങള്‍ക്ക് നമ്മേക്കാൾ
എത്രയോമാന്യതയുണ്ട് !
വ്യക്തമായ കാരണമുള്ളപ്പോഴാണ്..
അവ,,,,,
സംവാദത്തിനോ,വിവാദത്തിനോ
ഒരുമ്പെടുന്നത്.
ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക്മേല്‍
സംഗീതത്തിന്റെയും,
പ്രേമത്തിന്റെയും,
സുഗന്ധംപുരട്ടിഎല്ലാം മറക്കാന്‍-
കഴിയുന്ന നമ്മളെത്ര ശൂന്യര്‍!!!!!

പട്ടംശ്രീദേവിനായർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *