രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️
നിനക്കായിനിയെന്നും ഞാൻ തുറന്നുവെക്കാം
നിലക്കാതെ മിടിക്കുമെൻ ഹൃദയവാതിൽ
മടിക്കാതെയകത്തു നീ കടന്നുവരൂ…..
ഒരിക്കലും തിരിച്ചിനി പോകാതിരിക്കാം
അതിയായി മോഹിച്ചു പോയതല്ലേ നമ്മൾ
അവിവേകമല്ലിത് ഹൃദയാഭിലാക്ഷമല്ലേ?
അകതാരിൽ മുളപൊട്ടി വിരിഞ്ഞതല്ലേ
അനുരാഗം….പ്രിയരാഗം മൂളിയില്ലേ?
ഈ ജന്മം നമുക്കായി കരുതിയല്ലോ…
ഒരു നിയോഗമായ് തമ്മിൽ കണ്ടുവല്ലോ!
ഇനി പിരിയാതീ ജന്മം കൂട്ടിരിക്കാം
മാറോടു ചേർത്തി ഞാൻ പുണർന്നിരിക്കാം
പറ്റയുന്നു മൗനമെന്നോടതിഗൂഢമായി
നമ്മെ തിരഞ്ഞെത്തിയല്ലോ സുവർണ്ണകാലം
ഇനിയൊരു കൂട്ടിൽ ഇണക്കിളികളായി
കൂട്ടിനിളംകിളി നീ വേഗം പറന്നു വരൂ……….
