കോളേജ് വിട്ടന്ന് വീട്ടിൽ പോകും വഴി
കാണാമെന്നെന്നോട് നീ പറഞ്ഞു..
കാലത്തെ തന്നെ ഞാൻ പാന്റും വലിച്ചിട്ട്
പാടവരമ്പത്ത് കാത്തു നിന്നു.. പിന്നെ
പൊള്ളും വെയിലേറ്റു ഞാൻ കരിഞ്ഞു..
സാദാ കീപാഡുള്ളോരെന്റെ ഫോണിൽ നിന്റെ
നമ്പര് ഞെക്കി ഞാൻ പോസ്റ്റടിച്ചു…
നിന്റെ ഐ ഫോണിന്റെ ഹൈറിച്ചിലേക്കെന്റെ
ദാരിദ്ര കോളു കണക്ഷനില്ല…
ദാരിദ്ര കോളു കണക്ഷനില്ല….!
പൂരപ്പറമ്പിലെ ചെണ്ട മേളം പോലെ
ചങ്കടിത്താളമുയർന്നു കേൾക്കാം, എന്റെ
ചങ്കടിത്താളമുയർന്നു കേൾക്കാം..
നേരമിരുട്ടാറായ്, കാക്കകൾ കൂടേറി
അപ്സരസ്സാളവളെങ്ങു പോയി..
കോളേജടച്ചവർ വീടു പറ്റീട്ടുമെൻ
കോമള വാർമഴ വില്ലെവിടെ..?എന്റെ
ശ്യാമള വാർമഴ വില്ലെവിടെ…!?
വീണ്ടും ഞാൻ ഡബ്ബാ ഫോൺ ഞെക്കി-
തിരുപ്പിടിച്ചവസാന ബസ്സും കടന്നുപോയി..
കണ്ടില്ലിതുവരെ ഓമനവല്ലിയെ
ഞാൻ കൊണ്ട തീ വെയിലാരറിയാൻ..
ഞാൻ കൊണ്ട തീ വെയിലാരറിയാൻ…??

രാജു വിജയൻ

By ivayana