രചന : ശ്യാം കുമാർ. എസ് ✍
ഒട്ടുറങ്ങിയുണർന്നെണീക്കുന്നു ഞാ-
നിദ്ര പെട്ടെന്ന്നേരംപുലർന്നുവോ
കൂട്ടിലില്ലെൻ്റെ പൈതങ്ങൾ രാത്രിയിൽ
ചെറ്റുണർന്നുപറക്കുവാൻപോയതോ
കൂടിയതില്ല കൂടൊന്നു കൂട്ടുവാൻ
പോയതില്ലകതിർമണികൊത്തുവാൻ
നീളെവാനിൽപറന്നൊന്നുചുറ്റുവാൻ
നേരമില്ലപോലാകുലം മാനസം
ചൊല്ലു കേൾക്കാതെ ചേലെഴും ജീവിത
ചില്ലവിട്ടുപറന്നുല്ലസിച്ചവൻ
കൊത്തിയാട്ടിഞാനുറ്റബന്ധുക്കളെ
ചേന്നുചേക്കേറിമറ്റൊരുകൂട്ടിലായ്
കൂട്ടിനായി പരിത്യക്തയായൊരു കൊച്ചു
കണ്ണീർ കിളിയെ കരുതി ഞാൻ
ചിറകുചീർക്കാത്തരണ്ടിളംകുഞ്ഞുമായ്
ചിറകു വീശിപ്പറക്കുകയാണു ഞാൻ
അരികിലീ ശാന്ത കാനന വീഥിത
ന്നതിരുകൊത്തിപ്പൊളിച്ചുപറന്നിടാം
ഒടുവിലേതോതരുശാഖിതന്നിലായ്
അരിയപക്ഷംതളർന്നൊന്നിരുന്നിടാം
അതുവരേയ്ക്കീ നിയതി നമുക്കായി
നയമൊരല്പംപുതിക്കിനൽകീടുമോ