താലന്തിന്റെ ഉപമ
അന്ന് നടുമ്പോൾ….ഒരു കൊട്ടായുണ്ടല്ലോ..!
ഇന്ന്, പറിക്കുമ്പോഴും
ഒരു കൊട്ടയല്ലേയുള്ളൂ! .
കാണാനുള്ളല്ലോ…!!
യേശു പറഞ്ഞൊരു താലന്തിൻ –
കഥയറിയാമോ? കേൾക്കൂ നീ…:
യജമാനൻ തൻ സമ്പത്തെല്ലാം
ഭൃത്യരെ യേല്പിച്ചതുപോലല്ലേ;
നമ്മൾ എന്നും കാണാൻ
കൊതിച്ചീടുന്നൊരു സ്വർഗ്ഗത്തിൻ രാജ്യം !!
ഒരുവന് യജമാനൻ അഞ്ച്
താലന്തു കൊടുത്തല്ലോ!
മറ്റൊരുവന് കയ്യിൽ രണ്ടും
താലന്ത് ലഭിച്ചല്ലോ!
വേറൊരുവന് മാത്രം ഒരു
താലന്തും കിട്ടീലോ !!
അഞ്ചും, രണ്ടും, ഒന്നും താലന്തുകളാണല്ലോ…!!
അന്ന് നടുമ്പോൾ….ഒരു കൊട്ടായുണ്ടല്ലോ..!
ഇന്ന്, പറിക്കുമ്പോഴും
ഒരു കൊട്ടയല്ലേയുള്ളൂ!
കാണാനുള്ളല്ലോ…!!
അഞ്ചു് ലഭിച്ചവനുടനെപ്പോയ്
തഞ്ചത്തിൽ വ്യാപാരം ചെയ്ത് കഴിഞ്ഞല്ലോ…
അഞ്ച്, താലന്തുകൾ കൂടി
അവൻ സമ്പാദിച്ചു നേടിയെടുത്തല്ലോ..!
രണ്ടു ലഭിച്ചവൻ നേടിയെടുത്തു…
രണ്ടും കൂടി
വിജയം കൊയ്തല്ലോ..!
ഒന്ന് ലഭിച്ചവൻ താഴേപോയി,
നിലം കുഴിച്ച്
യജമാനൻതൻ –
താലന്ത്, ക്ഷോണിയിൽ ഒളിച്ചുവച്ചു!!.
ഏറെക്കാലത്തിനുശേഷം
യജമാനൻ വന്നെല്ലാരോടും
താലത്തിൻ കണക്കുകൾ കേട്ടല്ലോ!
ഒന്നാമനോടായി യജമാനൻ കേട്ടൂ:
“നല്ലവനും വിശ്വസ്തനുമായൊരു –
ഭൃത്യാ -അല്പകാര്യങ്ങളിൽ നീ –
വിശ്വസ്തനാകയാൽ..! അനേക –
കാര്യങ്ങൾ നിന്നെ ഞാൻ ഭരമേല്പിക്കും..
എന്നുടെ സന്തോഷത്തിൽ നീയ്യും
ശീഘ്രം വന്നുപ്രവേശിക്കും…!”
രണ്ടുള്ളോനോടും ചൊല്ലിയതിതുതന്നേ…!
അന്ന് നടുമ്പോൾ….ഒരു കൊട്ടായുണ്ടല്ലോ..!
ഇന്ന്, പറിക്കുമ്പോഴും
ഒരു കൊട്ടയല്ലേയുള്ളൂ!,
കാണാനുള്ളല്ലോ!!
ഒരു താലന്ത് കൈയ്യിൽ ലഭിച്ചവ –
നോതീയല്ലോ, യിതുപോലെ :
“യജമാനനേ.. നീ വിതയ്ക്കാത്തിടത്തു
നിന്ന് കൊയ്യുകയും.. വിതറാത്തിടത്തു –
നിന്ന് ശേഖരിക്കുകയും ചെയ്ത –
ഘോര ചിത്തനല്ലേ നീ?
അതിനാൽ, ഭയം പൂണ്ട്, നിൻ താലന്ത് –
അതിവേഗം ക്ഷോണിയിൽ ഞാൻ –
മറ്റാരും കാണാതേ…മറച്ചുവച്ചു!!
ഇതാ നിൻ താലന്ത്, തിരികെ –
എടുത്ത് കൊള്ളുക വീണ്ടും…!”
യജമാനൻ:
“ദുഷ്ട്രനും മടിയുനുമായൊരു ഭൃത്യാ…!
ആ താലന്ത്, പണവ്യാപാരികളുടെ –
പക്കൽ നിക്ഷേപിച്ചെങ്കിൽ, പണവും –
പലിശയുമെല്ലാം -സഹിതം.. ഞാൻ –
വന്ന്, മേടിച്ചേനേ ഹേ.. മർത്യാ!!
അവനിൽ നിന്നാ താലന്തെടുത്ത്
പത്ത് താലന്തുള്ളവനു കൊടുക്കൂവേഗം..
ഉള്ളവന്, നൽകപ്പെടുമവന് വീണ്ടും –
ഉണ്ടാവുകയും ചെയ്തീടും സമ്യദ്ധിയായ്…!
ഉള്ളതുപോലും എടുക്കപ്പെടുമല്ലോ…
ഇല്ലാത്തവനിൽനിന്നും,
സത്യം! അതു് സുനിശ്ചിതം|!!
കാക്കാശിന് വിലയില്ലാത്തൊരു –
ഭൃത്യനെ നീ പുറത്ത്.. അന്ധകാരത്തി –
ലേക്കെടുത്തെറിയുക നീ…വേഗം..!!
പല്ലുകടിയും വിലാപവുമവിടെ –
പതിവല്ലേ! എന്നുമെന്നും എന്നേയ്ക്കും…!”
അന്ന് നടുമ്പോൾ….ഒരു കൊട്ടായുണ്ടല്ലോ..!
ഇന്ന്, പറിക്കുമ്പോഴും
ഒരു കൊട്ടയല്ലേയുള്ളൂ!
കാണാനുള്ളല്ലോ…!!
രചന :
ചൊകൊജോ വെള്ളറക്കാട്
The parable of the three Servents.
ബൈബിളിലെ, മത്തായി എഴുതിയ സുവിശേഷത്തിലെ താലന്തുകളുടെ ഉപമയാണ് ഇവിടെ പ്രതിപാദ്യം. താലന്ത് = ഒരു പഴയ നാണയം.

ചൊകൊജോ വെള്ളറക്കാട്

By ivayana