സോഷ്യൽ മീഡിയ വൈറൽ ✍
എനിക്ക് ഒന്നും സമ്പാദിക്കാൻ പറ്റിയില്ല എന്നോർത്ത് നെടുവീർപ്പെടുന്നോരോടും
നിങ്ങൾ ഞങ്ങൾക്കായി എന്താണ് ഇത്ര നാൾ ഉണ്ടാക്കിയത് എന്ന് ചോദിക്കുന്ന മക്കളോടും :
ഞാനൊരു കഥ പറയാം. കഥയല്ല കാര്യം തന്നെയാണ് Kട്ടോ.
ഇടത്തരം ഒരു വീട് .ആ വീട്ടിൽ അച്ഛനും അമ്മയും 3 പെൺമക്കളും വല്ല്യച്ചനും വല്ല്യമ്മയും ഉണ്ടായിരുന്നു. അതായത് 7 പേർ ജീവിച്ച കുടുംബം..
ആ 3 മക്കളുടെ അച്ഛ 20വയസ്സിൽ കല്യാണം കഴിച്ചതാണ് ചെറു പ്രായത്തിൽ തന്നെ കുടുംബം എന്ന പ്രാരാപ്തം തലയിൽ ഏറ്റി .
നല്ല Waight ഒക്കെ ഉണ്ടായിരുന്ന ആരോഗ്യമുള്ള ആ മനുഷ്യൻ ഇന്ന് വല്ലാതെ ക്ഷീണിച്ചുണങ്ങി.
നിൻ്റെ കൈയ്യിൽ എന്ത് ഉണ്ട് ? എന്ന് ചോദിച്ചാൽ, ഒരു കുന്തവും സമ്പാദ്യമായി കാണില്ല.. നീ എന്ത് ഉണ്ടാക്കി എന്ന് ചോദിച്ചാൽ അതിനും ആ വ്യക്തിക്ക് ഉത്തരം കാണില്ല.
കുറച്ച് പറമ്പും കണ്ടവും കിടപ്പുണ്ട് എന്ന് ആ മനുഷ്യൻ പറയും..
ഇന്നാ 20 കാരൻ 61 വയസ്സ്കാരൻ ആയി മാറിയിരിക്കുന്നു.
എന്തേ ? സാമ്പാദ്യം ഒന്നും ഇല്ലതായത് എന്ന് പറയട്ടെ,
7 അംഗങ്ങൾ ഉള്ള ആ വീട്ടിൽ ഒരു ദിവസം ,ഒരു നേരം ,ആ വീട്ടിൽ ആർക്കും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല..
ചെരുപ്പോ വസ്ത്രമോ ഭക്ഷണമോ ഒന്നിനും ഇല്ല എന്ന ഒരു കുറവ് ആ വീട്ടിലെ ആർക്കും വന്നിട്ടില്ല…
എല്ലാവരെയും ആ മനുഷ്യൻ ജീവിപ്പിച്ചു.
കൂടെ പിറപ്പുകൾ ഒക്കെ പഴയ കാലത്ത് വിദേശത്ത് പോയി കുറേ സമ്പാദിച്ചു. പക്ഷേ അധികം ഒന്നുമില്ലാതെയായത് ഈ മനുഷ്യന് മാത്രം ആണ്. കാരണം അച്ഛനമ്മമാരെ വരെ കൂടെ നിന്ന് നോക്കിയ മകന് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല.
ഉണ്ടായ മക്കൾക്കെല്ലാം എത്ര കിട്ടിയാലും ഇങ്ങോട്ട് കിട്ടിയാൽ കൊള്ളാം എന്ന് വിചാരിക്കുന്നവരായ കൊണ്ട് ആൺമക്കൾ ഇല്ലാതായ കുറവ് പാവം ഇപ്പോഴും അനുഭവിക്കുന്നു. സ്വന്തം മകൻ അച്ഛനെ നോക്കും പോലെ ഒരു പക്ഷേ പെൺമക്കളുടെ ഭർത്താക്കൻമാർ വരില്ല. അല്ലങ്കിൽ പെൺമക്കളുടെ ഭർത്താക്കൻമാരോട് സ്വന്തം ആൺമക്കളോട് പറയുന്ന സ്വാതന്ത്ര്യം വരില്ല.
ഇന്നാ അച്ഛന് ന്യായം Sugar ഒക്കെ പിടിച്ചു. പണ്ടേ Hospital പോവില്ല ചാവാൻ കിടന്നാലും ഈ പ്രായത്തിനകം സ്വയം hospital പോവാത്ത മനുഷ്യനായതിനാൽ എന്തെല്ലാം അസുഖങ്ങൾ ഉണ്ടാവും എന്ന് പോലും സ്വയം അറിയില്ല…
ഇപ്പോഴും ആ അച്ഛൻ ജീവിക്കുന്നത് സ്വയം കഷ്ടപ്പെട്ടിട്ടാണ്.
അറിവില്ലാത്ത പ്രായത്തിൽ മക്കൾ ചോദിച്ചിട്ടുണ്ട് നിങ്ങൾ ഇത്രനാൾ ജീവിച്ചിട്ട് എന്ത് ഉണ്ടാക്കി എന്ന്.
ഒന്നും സ്വന്തമായി മാറ്റി വയ്ക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
പ്രായമായ അച്ഛനമ്മമാരുടെ ആഴ്ച്ചയിലെ മരുന്ന് സഹിതം എല്ലാം നോക്കി നടത്തിയില്ലേ ഇപ്പോഴും ഭാര്യയ്ക്കും അമ്മായിച്ചനും മറ്റുള്ളവർക്കും സ്വയവും ഒക്കെ ആഴ്ച്ച തോറും നല്ല ഒരു തുക മരുന്ന് വാങ്ങുന്നില്ലേ?
നല്ല ഒരു കറണ്ട് bill 60 ദിവസം കൂടുമ്പോ ആ വീട്ടിൽ വരാറുണ്ട് അത് അടയ്ക്കുന്നില്ലേ?
പണ്ട് വീട്ടിൽ അല കല്ലുണ്ടായിരുന്നു ഇപ്പോ ആരും കല്ലിൽ നനയ്ക്കില്ല. കല്ല് പോലും ഇപ്പോ അവിടെ കാണാനില്ല. Washing machine ആണ്. full time മറ്റുള്ളവർ എല്ലാം ,ആ വീട്ടിൽ ഉപയോഗിക്കും കറണ്ട് bill മാത്രം അച്ഛന് സ്വന്തം😁
ആ വീട്ടിലെ മറ്റുള്ളവർ Hospital Admit ആയാൽ പകുതി പൈസ എങ്കിലും ആ അച്ഛൻ കെട്ടാറില്ലേ?
ഒരു മക്കളോടും ഇന്നും ഒന്നും വാങ്ങില്ല കൊടുത്താൽ തന്നെ ഇപ്പോ സ്വയം ജീവിക്കാൻ ഉള്ള ആരോഗ്യം ഉണ്ട് എന്നേ പറയാറുള്ളു. കാരണം എഴഞ്ഞിട്ടാണെങ്കിലും അതായത് എത്ര വയ്യെങ്കിലും എല്ലാ കാര്യങ്ങളും ഇപ്പോഴും സ്വയം ചെയ്യാറുണ്ട്.
ഗോതമ്പുപൊടി തീർന്ന് , പഞ്ചസാര തീർന്ന് /അരി തീർന്ന്, എണ്ണ തീർന്ന് എല്ലാം എന്തോരം വാങ്ങി വച്ചാലും 3, 4 ദിവസം കഴിഞ്ഞാൽ വീണ്ടും അച്ഛാ ഇതെല്ലാം തീർന്നു എന്ന് പറയുമ്പോ ഇപ്പോഴും ആ നിമിഷം വാങ്ങി വരുന്ന ആ അച്ഛൻ എന്ത് സമ്പാദിക്കാൻ?..
ആ വീട്ടിൽ അംഗങ്ങൾ കൂടുതൽ ഉള്ളതിനാൽ എത്ര സാധനങ്ങൾ വാങ്ങി വച്ചാലും ഒരാഴ്ച്ച തികച്ച് കാണുന്നത് കണ്ടിട്ടേയില്ല. എന്നും എന്തെങ്കിലും ഒക്കെ വാങ്ങാൻ ഒരു List കാണും .
അത് വാങ്ങി വരുന്നത് ആ അച്ഛൻ പിന്നെ എന്ത് സമ്പാദ്യം മാറ്റി വയ്ക്കാൻ..
അല്ലേൽ തന്നെ ഒരു വീട് ഓടിച്ചു കൊണ്ട് ഒരാൾ മാത്രമായി പോവുന്ന വീട്ടിൽ അവരുടെ മാത്രം കൈയ്യിൽ ഒന്നും കാണില്ല..കാരണം മിച്ചം ഒന്നും ഉണ്ടാവാറില്ല പലപ്പോഴും.
അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാതെ പിശുക്കി പിശുക്കി ജീവിച്ച വന് ചിലപ്പോ സമ്പാദ്യവും കാണും. അവനൊക്കെ നാരങ്ങാ മിഠായി വീട്ടിലേക്ക് വാങ്ങിയാലും കണക്കുണ്ട്.
ഒന്നിനുംകണക്ക് എഴുതാത്ത ,വളരെ ഭംഗിയായി ഉത്തരവാദിത്വങ്ങൾ നടത്തി വർഷങ്ങളോളം ജീവിച്ചവർക്ക് ചിലപ്പോ ഒരു സമ്പാദ്യവും കാണില്ല..
കഷ്ടപ്പെട്ടപ്പോ എല്ലാരെയും ജീവിപ്പിച്ചപ്പോ അവർ അവർക്കായി മാത്രം ഒന്നും മാറ്റി വച്ചിട്ടുണ്ടാവില്ല.
ഇന്ന് എൻ്റെ മകന് സഹിതം ഒരു നിസ്സാര Pant വാങ്ങണം എങ്കിൽ 1200 വിലയാണ്. ഒരു shirt വാങ്ങണം എങ്കിൽ 800 രൂപ വിലയാണ്. എന്തിനും ഏതിനും കുഞ്ഞു മക്കളുടെ സാധനങ്ങൾക്ക് വരെ വിലയാണ്…
ചോദിക്കുമ്പോ, ചോദിക്കുമ്പോ ഒന്നിനും No പറയാതെ എല്ലാം വാങ്ങി നൽകാറുണ്ട് മിക്ക മാതാപിതാക്കളും .
വെറും 100 രൂപ ഉണ്ടായി വരണമെങ്കിൽ എത്ര നേരം കഷ്ടപ്പെട്ടിട്ടാവണം എന്നത് ആർക്കും അറിയണ്ട.
പത്തും 3000 വും ഒക്കെ ചോദിക്കുമ്പോ എവിടുന്ന് ഉണ്ടാക്കി എത്ര നേരം കഷ്ടപ്പെട്ടു എന്നൊന്നും അവർക്ക് അറിയില്ല. അറിയേണ്ട കാര്യവും ഇല്ല ചോദിക്കുമ്പോ ചോദിക്കുമ്പോ പൈസ മാത്രം കിട്ടിയാൽ മതി.
കഷ്ടപ്പാട് തിരിച്ചറിയണമെങ്കിൽ കഷ്ടപ്പെട്ട് ഒരിക്കൽ എങ്കിലും ജീവിക്കണം..
എല്ലാരുടെയും ആവശ്യങ്ങൾ നടത്തി നടത്തി സ്വന്ത ആവശ്യങ്ങൾ മറന്ന് പോവുന്നവരോട് എനിക്ക് പറയാനുള്ളത് ഇത്തിരി എങ്കിലും മാറ്റി വച്ചാൽ ഒരു കാലത്ത് സ്വന്തമായി ഗുളിക വാങ്ങാൻ മറ്റ് കാല് പിടിക്കേണ്ടി വരില്ല.
കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടേയിരിക്കും.
അവർ ഒന്നിനുംകണക്ക് വയ്ക്കാറില്ല .
അവർ ആദ്യം നീരസം പ്രകടിപ്പിച്ചാലും അവര് ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും ചെയ്തു കൊണ്ടേയിരിക്കും എന്ന് കൂടെ ഉള്ളവർക്ക് അറിയാവുന്ന കാരണം എല്ലാം പലപ്പോഴും ആ ഒരാളുടെ നെഞ്ചത്തേക്ക് ഇട്ടു കൊടുക്കും..
എന്നിട്ട് ഒടുവിൽ നിങ്ങൾ എന്ത് ഉണ്ടാക്കി എന്ന മറ്റുള്ളവരുടെ ചോദ്യവും .
ഉണ്ടാക്കി അതായത് തീറ്റി പോറ്റി , കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നടത്തി ഇത്രയും ഒക്കെ മറ്റുള്ളവരെ ജീവിപ്പിച്ചില്ലേ അത് ആ മനുഷ്യൻ്റെ ആരോഗ്യ ജീവിതഘട്ടം മുഴുവൻ ആയിരുന്നു ഇപ്പോഴാണ് ആരോഗ്യം ക്ഷയിച്ചത് . ഇപ്പോഴാണ് പലരും ഒന്നിനും കൊള്ളാത്തവരായത്. .
കൂടുതൽ ചോദ്യം വേണ്ട ആരും ഒരു ദിവസം കൊണ്ട് ഈ Level ആയവരല്ല. നമ്മൾക്കായും ഒരാളുടെ നല്ല സമയം അത്രയും പാഴാക്കിയതാണ് എന്ന് മറന്ന് പോവാതിരുന്നാൽ മാത്രം മതി..
അച്ഛനോട് അമ്മയോട് എന്ത് ഉണ്ടാക്കി എന്ന് ചോദിക്കാൻ തുനിയുന്നവർ ഇന്നേ നിങ്ങളും വല്ലതും ഉണ്ടാക്കി തുടങ്ങിക്കോ ചോദ്യം ഒരു നാൾ നിങ്ങൾക്ക് നേരയും വരാം.
അവർ ഇത്ര നാളുകളും (ആരോഗ്യo ഉള്ള അത്ര നാളും)കഷ്പ്പെട്ടതൊക്കെയും ആർക്ക് വേണ്ടി അവർക്ക് വേണ്ടി മാത്രമോ ? അത് മറക്കരുതേ .
വീട്ടിൽ ഇരിക്കുന്നവർ വൈകിട്ട് വരുമ്പോ ഒരു കവർ പാലേ എന്ന് പറയും ആ പാൽ വാങ്ങാതെ ചെന്നാൽ വഴക്കാവും. ഒരു കവർ പാലിന് 28 രൂപയ്ക്കാണോ കണക്ക് പറയുന്നത് എന്ന് തോന്നാം അത് 30 ദിവസം 28 രൂപ വച്ചാവുമ്പോ വെറും 28 . മാസം 840 വെറും ഒരു കവർ എന്നതിന് പാലിന് ആവും.
ഇത് പാലിൻ്റെ മാത്രം കണക്കാണേ.
അങ്ങനെ ഒരു മാസം ഒരു വീട്ടു ചിലവ് എല്ലാം കൂടി കൂട്ടിയാൽ പാൽ മാത്രം അല്ല ട്ടോ ഇതെല്ലാം ഒരു ദിവസം മുടങ്ങിയാൽ മുഖം മാറുന്നവർക്ക് അറിയില്ലല്ലോ എത്ര ഓടിയിട്ടാ ഒരോന്ന് നടന്ന് പോവുന്നത് എന്ന്.
എൻ്റെ അഭിപ്രായത്തിൽ ,ഒന്നും ചെയ്യുകയും ഇല്ല ,അത് പോരാഞ്ഞ്,കണക്ക് പറയുന്നവർക്ക് മുമ്പിൽ നിസ്സാരം പറയുന്നവർക്ക് മുമ്പിൽ എല്ലാ കാര്യങ്ങളും ഇട്ട് ഒരു പ്രാവശ്യമെങ്കിലും കൊടുക്കണം എന്നാണ്. സ്വയം ചെയ്ത് നോക്കട്ടെ അങ്ങോട്ട്..
അന്നന്ന് ജീവിക്കുന്നവന് സമ്പാദ്യം വലുതായി ഒന്നും കാണില്ല അല്ലേ ?
അതും കൂലിപണിക്കാരന്..
ഇപ്പോഴും പല വീടുകളും ഇങ്ങനെയൊക്കെ തന്നെയാണ്.
ഓടി കൊണ്ടിരിക്കുന്നവൻ എന്നും ഓടി കൊണ്ടേയിരിക്കും.
കുഴിയിൽ വയ്ക്കും മുമ്പ് അവർക്ക് ഒരു വിശ്രമ ജീവിതം ഉണ്ടാവുമോ?
ഇത് വെറും കഥയല്ല ഇപ്പോഴും എൻ്റ അച്ഛൻ ജീവിക്കുന്നത് ഇങ്ങനെ തന്നെയാണ്.
എൻ്റെ അച്ഛൻ മാത്രമല്ല കുടുംബം നോക്കി നടത്തി മറ്റൊരാൾക്ക് ഒരു കുറവും വരുത്താതെ സംരക്ഷിക്കുന്ന ഒരോ സാധാപ്പെട്ടവൻ്റെയും അവസ്ഥ ഇതൊക്കെ തന്നെയാ. അത് പെണ്ണായാലും ശരി ആണായാലും ശരി.