ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

“രണ്ടുനാലു ദിനമാണ് ജന്മമെന്നു നീ ഓർത്തീടേണം..
വികാരവാശിയിൽ വശംവരദരായി
വിവേകമില്ലാതെടുത്തൊരു തീർപ്പുകൾ..
വിഷാദം വാനോളം വിതറീടും എന്ന് നീയറിഞ്ഞീടേണം..
ചിത്തഭ്രമത്താൽ ചിലക്കുന്ന ചിലരുടെചാപല്യത്താൽ
ചലിക്കുകിൽമൊത്തജീവനും മാഞ്ഞിടുമെന്ന്
നീയോർത്തീടേണം..
വീണ്ടുവിചാരമില്ലാത്തൊരു മറ്റുവാക്കുകൾ കേൾക്കുകിൽ
മൊത്തജീവനും വഴിയാധാരമാകുമെന്നുനീ ഓർത്തീടേണം..
ഇട്ടറിഞ്ഞിട്ടു പോയൊരാ ഇഷ്ടജീവിതത്തെ
ഇവയൊക്കെ നഷ്ടജീവിതമാക്കി എന്നുനീയഞ്ഞീടേണം..
കാണുകില്ലൊരുത്തരും പ്രലോഭിഭിച്ചു, പ്രകോപിപ്പിക്കുന്നവർ..
ഓരോ മുളക്കും അവരവരുടെ നിലനിൽപ്പെന്നറിഞ്ഞീടേണം..
തച്ചുടച്ചോരാ മുൻകാലജീവനെ
തച്ചുടച്ചു തകർക്കാൻ കാട്ടിയൊരു ഭ്രാന്തമാം വാശിയുടെ
അർദ്ധമാത്ര മതി പുതുജീവൻ തുടിപ്പാർക്കാൻ
എന്നുനീ അറിഞ്ഞീടേണം..
നീ നീട്ടിയകരങ്ങൾ ആദ്യം നിറഞ്ഞീടും
പിന്നെ തഴഞ്ഞീടും ഒടുക്കം തരം താഴ്ത്തീടും
തറയ്ക്കുംതാഴെ എന്നോർത്തീടേണം..
എന്തിനീ യാചനം
എന്തിനീ അശ്രുധാര നിൻവഴി നീസ്വയമേ
തിരഞ്ഞതാണെന്നോർത്തീടേണം..
പ്രലോഭിഭിച്ചവർ, പ്രസാദിച്ചവർ, പ്രശംസിച്ചവർ, പ്രവർത്തിച്ചവർ..
എങ്ങുപോയി.. ശൂന്യമേ..
താൻതാൻ തലയ്ക്കു താൻ താൻകരമെന്നുനീ ഓർത്തീടേണം. “

By ivayana