ഉദരത്തിലൊരുമൊട്ടുവാടുന്നു വീണ്ടും
പൂർണ്ണതയ്ക്കരുമയായ് മാറാൻ
പുലർകാലവിമലതേ പടരുന്നുനിൻ്റെയീ
ത്തിരുമിഴികൺകോണിളക്കം
ഉഴറുന്നുഭാവനാലോലമായ്ജീവനിൽ
വാഗർത്ഥപുണ്യം തിരഞ്ഞ്
വിണ്ണണിത്താരത്തിളക്കത്തിലോമലേ
മന്നിൽ വിരിവു നീ സത്യം
തിരിനീട്ടിയാകുലസന്ധ്യകൾ
തിരുമുമ്പിൽ തിരശീല മാറ്റിത്തരുമ്പോൾ
ഉടൽകായുമഗ്നിക്കുജലഗന്ധപൂവുകൾ
തൂകിത്തളർന്നിളകൊൾവാൻ
തിരയുന്നുചിതമേലനേകത്തിലേകമാം
ജനിമൃതിത്താളത്തിളക്കം
വിറപൂണ്ടു കാമനക്കുളിരേകിയാലസ്യ
മതിയിൽ തപം പൂണ്ടിരിപ്പൂ
ഉരുവായതാരകപ്പൊരുളാകുമാദിത്യ
നിറവാലിറിഞ്ഞല്ലോ ഞങ്ങൾ
അലയുന്നണുക്കളി,ലണയുന്ന
പാവക പ്പൊരിയിൽ തിരഞ്ഞെത്തി നിൽപ്പൂ
വിരിയുന്നവൈഖരിത്തെല്ലാൽനിറം
മാഞ്ഞ് പിരിയുന്നുപൂർണ്ണാനുമോദം.

ശ്യാം കുമാർ എസ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *