ആകാശത്തെ തിരുനെറ്റിയിലൊരു
തൊടുകുറി ചാർത്തി കതിരോനും
പുലർകാലത്തെ തൊട്ടു വിളിക്കാൻ
തങ്കത്തേരിലെഴുന്നള്ളി
കുന്നും മലയും കാട്ടാറുകളും
മഞ്ഞല പുല്കിയുണർത്തുന്നു.
കാട്ടാറിൻ കളനാദം കേട്ട്
പുള്ളിക്കുയിലുകൾ പാടുന്നു.
ഓളം തുള്ളും പൊയ്കയിലോരോ
താമരമൊട്ടുകൾ വന്നെത്തി
പുലരൊളിവന്നത് കണ്ട് നമിച്ച്
താമര ഇതളു വിടർത്തുന്നു.
പൊന്നിൻ കതിരൊളി വീശി
കതിരോൻ കമലദളത്തെ പുല്കുന്നു
ഒഴുകി നടന്നൊരു ശീതക്കാറ്റും
വെൺചാമരവിശറികൾ വീശുന്നു.
തൊഴുകയ്യാലെ സ്യൂര്യനെ നോക്കി
സൂര്യകാന്തി ചിരിക്കുന്നു.

സതി സുധാകരൻ

By ivayana