രചന : ജീ ആർ കവിയൂർ✍
( ജൂൺ 5 ലോക പരിസ്ഥിതി ദിന ഗാനം )
ഭൂമി നമ്മുടെ വീടാണ്
പച്ചപ്പും വിശാലവുമാണ്
അരികത്ത് മരങ്ങളും നദികളുമുണ്ട്.
നാം ശ്വസിക്കുന്ന വായു
കഴിക്കുന്ന ഭക്ഷണം
പ്രകൃതിതൻ സംഭാവന
അത് ശുദ്ധവും മധുരവുമാണ്.
പാടുന്ന പക്ഷികൾ, വിരിയുന്ന പൂക്കൾ,
ഹൃദയങ്ങളെ നിറയ്ക്കും,
ഇരുട്ടിനെ മറയ്ക്കും.
പുകയും മാലിന്യവും,
ഈ മരങ്ങൾ മുറിക്കലും
സന്തോഷസമാധാനം
അറ്റിടും.
വിദ്യാർത്ഥികൾക്കൊരു
നിലപാട് എടുക്കാം,
ഭൂമി വൃത്തിയാക്കിടാം, വൃക്ഷതൈകൾ നട്ടിടാം,
പ്രകൃതിയെ സുകൃതമാക്കാം.
ഭൂമിയെ സംരക്ഷിക്കുക,
അതു നമ്മൾതൻ കർത്തവ്യമാകണം,
ഓരോ ദിനവും മികച്ച
നന്മയാർന്ന ലോകം
നമ്മൾ കെട്ടിപ്പടുക്കണം.
