ആയിരം വേരുകളാലെൻ ഹൃദയത്തിൽ….
ആഴത്തിൽ വേരിട്ടുറച്ച എൻതണൽമരമേ…
വൻമരമായി നി വളർന്നു എൻ ഹൃദയത്തിൽ…
പതിനായിരം ശാഖോപ ശാഖകളായി …
നിൻ തളിരിട്ട ശാഖതൻ ചില്ലതൻ തണലിൽ….
എൻ സ്വപ്നങ്ങൾ വാടിക്കരിയാതെ നിന്നിരുന്നു
പൂത്തുവിടർന്ന നിൻ ശാഖതൻ തണലിൽ ….
ഞാൻ സ്വപ്നങ്ങളായിരം കോട്ടകെട്ടി……..
നിന്നിലെ സ്നേഹമാം ചാരത്തു ഞാൻ….
എത്രയോവട്ടം കുളിരണിഞ്ഞു….
നിൻകുളിരാകും വാത്സല്യ സ്നേഹത്തിലെന്നിലെ…
സ്വപ്നങ്ങൾ എത്രയോ വട്ടം തളിരണിഞ്ഞു ….
ക്ഷണികമാം നേരം എൻ തണൽമരമേ…
നീ പാടെയടർന്നു നിലംപതിച്ചോ…?
അന്ധയായി തീർന്ന എൻ സ്വപ്നങ്ങളേ നിങ്ങൾ….
കരിയില കിളികളായി പറന്നു പോയോ …?
അജ്ഞാതമാകുന്ന ഈ ലോകത്ത് ഞാൻ….
സ്വപ്നങ്ങൾ വിൽക്കാൻ കൊതിച്ചു നിൽപ്പൂ ,.

ജി.വിജയൻ

By ivayana