പുലർകാലക്കാറ്റിൻ്റെ
ദലമർമ്മരം കേൾക്കെ
പുളകമോടാരൊ വിളിച്ചു
നിറശോഭ ചൊരിഞ്ഞു
വിളങ്ങുന്ന ദീപങ്ങൾ
നിലവിളക്കിൽ നൃത്തമാടി
നിർമ്മാല്യം തൊഴുതിട്ടു
മടങ്ങും ചെറുമഴ
തുളസീതീർത്ഥങ്ങൾ തളിച്ചു
നീരജം പോൽ വിടർന്ന
പുലരീമുഖത്തു നീ
നീഹാരകാന്തിയിൽ തിളങ്ങി !
നിലയ്ക്കാത്ത നിർമ്മല
നിത്യവസന്തം പോലെ
നിരുപമശോഭയിൽ മുങ്ങി !

എം പി ശ്രീകുമാർ

By ivayana