രചന : പ്രസന്നൻ പയ്യോളി (പെരുമാൾപുരം )✍
എന്നും നീ തന്നെ നായകൻ
എന്റെ ജീവിതത്തിന്റെ പാതയിൽ
പൊന്നുഷസ്സിൻ കിരണമായി
നീ നിത്യവും എന്റെ ജീവനിൽ
നിത്യനായകാ എന്നും നിൻ കൃപ
എൻ മമ ജീവധാരകൾ
പോയ കാല ദിനങ്ങളിൽ എന്നും
കത്തി നീയെന്റെ സൂര്യനായ്
നിൻ പ്രഭകൾ ചൊരിഞ്ഞു നീയെൻറെ
സ്വപ്നത്തിൽ വന്നു നാഥനായ്
എന്റെ ജീവിത പാതയിൽ എന്നും
നേർവഴി കാട്ടി തന്നു നീ
എന്നും മിന്നും പ്രകാശങ്ങൾ കത്തി
എൻ സിരകളിൽ നിൻ കൃപ
നിൻ കുരിശു ചുമക്കുവാനെന്നും
യോഗ്യനായവൻ ഞാൻ തന്നെ 🙏
