രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️
സ്വപ്നമനോമയ, യാമങ്ങളിൽ
അനന്താനന്ദനിദ്രാനുഭൂതീൽ
അഖിലം മറന്നവളവനേം
സ്വപ്നമനോരഥയാനങ്ങളിൽ
ദീർഖസുഷുപ്ത്യാനുഭൂതികളിൽ
അഖിലം മറന്നവനവളേം
ആത്മാവൊരനുഭൂതി സുന്ദരി
ആത്മാവൊരനുഭൂതി സുന്ദരൻ
ഉണരുമ്പോൾമാത്രം നീയുംഞാനും
ഭൂവിലുണരും മുമ്പനുഭൂതി
ഭൂമിവിടുമ്പോളായനുഭൂതി
തമ്മിലറിയുവാനാവതില്ല
അവളുമവൾതൻ സ്വപ്നവുംമാത്രം
അവനതിലൊരു കാര്യമില്ല
സത്യമവൾക്കവനാരുമല്ല
അവ,നവൻ്റെ കൽപ്പനമാത്രം
അവളതിലെങ്ങുമേയില്ല
സത്യമവളവനാരുമല്ല
സ്വപ്നമനോമയ, യാമങ്ങളിൽ
സ്വപ്നമനോരഥ യാനങ്ങളിൽ
അഖിലം മറന്നവനവളും!
