അഭയം തേടി വരുന്നോരവരേ നാം,
അഭയാർത്ഥികളെന്നു വിളിക്കുന്നുണ്ടല്ലോ…
വേരുകളില്ലാതെ ജീവിതം തന്നേ
ചോദ്യമായ് നിൽക്കുന്ന നേരത്തായ് മനുഷ്യർ

അഭയാർത്ഥികളായി മാറുന്ന കാഴ്ചകൾ
നമ്മുടെ ഈയ്യോരു നൂതന ലോകത്ത്
നിത്യമാം കാഴ്ചകളായിട്ടുമാറുന്നു
ഉറ്റവർ ഉടയവർ ആരുമില്ലാത്തോർ,

രോഗപീഢകൊണ്ടങ്ങ് കഷ്ടപ്പെടുമ്പോൾ
അഭയമന്ദിരങ്ങളിൽ അഭയാർത്ഥികളായിട്ട്
പോകുന്ന കാഴ്ചയും കാണുന്നൂ നമ്മൾ
യുദ്ധങ്ങൾ തീർത്തിടും അനാഥത്വം കൊണ്ടായി…

പലയാനം ചെയ്തിടും മനുഷ്യർ പലരും
ലോകത്തിൻ്റെയാ പല ഭാഗങ്ങളിൽ …
അഭയാർത്ഥികളായി മാറുന്നുണ്ടല്ലോ?
യുദ്ധഭയം കൊണ്ടും,
വർഗ്ഗഭയം കൊണ്ടും ….
നിറഭേദമെന്നോരാ വിവേചനം കൊണ്ടും,
കൊടിയോരു പീഢനം ഏല്ക്കുന്ന നേരത്ത്….

ഈയ്യോരു ആധുനീകതയുടെ ലോകത്തും
രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക്
അഭയാർത്ഥികളായി പലായനം ചെയ്യുന്ന
ലക്ഷക്കണക്കിനാം പാവം മനുഷ്യർ തൻ
ലോകത്തിലാണല്ലോ ഞാനും നിങ്ങളും …
ഇന്നും ജീവിച്ചിടുന്നതെന്നോർക്കണം…..

By ivayana