രചന : സജീവൻ.പി. തട്ടയ്ക്കാട്ട്✍
എനിക്ക് ആദ്യമായ്
ഒരുഉണ്ണിപിറന്നപ്പോൾ
മുത്തച്ഛൻഎന്നെവാരിപ്പുണർന്നു
നീയെത്രസുകൃതംചെയ്തവൾ !
പഠനത്തിൽമികവ്കാട്ടിയവൻ
മുന്നേറവെയെൻപതിയും
എന്നെവാരിപ്പുണരവെകേട്ടു
നമ്മളെത്രസുകൃതംചെയ്തവർ!
വൈവാഹികംവന്ന്കെട്ട്മുറുക്കവെ
എന്റെ ചേട്ടന്മാരുമെന്നെയൊരു
തലോടലാൽപറയാതെപറഞ്ഞു
നമ്മുടെ കുടുംബംഎത്ര സുകൃതം
ചെയ്തവർ !
അംബരചുംബിയാംഹർമ്യം
തീർക്കവെഅയൽപക്കകാരും
ഒരു കൂട്ടസ്വരത്തിൽപറഞ്ഞു
നിങ്ങളെത്രസുകൃതംചെയ്തവർ !
ഒടുവിൽ പത്രത്താളിലെ
കറുത്തയക്ഷരങ്ങളിൽ
പരുക്കവാക്കിനാൽ, ഒരു
ഫോട്ടോക്ക് താഴെ ഇങ്ങനെ.,.
യുവ എഞ്ചിനീയർ ഒരു കിലോ
രാസലഹരിയുമായി പിടിയിൽ..
സുകൃതത്തിന്റെ പുണ്യം
ഇത്രയും വലിയ പുണ്യമോ….
ജയിൽ കവാടത്തിന്റെമുന്നിൽ
രണ്ട് ദൈന്യ മുഖങ്ങൾ…
സുകൃതത്തിന്റെപായസംവിളമ്പിയ
ആ പഴയ മുഖങ്ങളെ തേടി
പുരുഷാരത്തിന്റെയിടയിലെ
പരിചിത മുഖങ്ങൾക്കായ്…..💐
