രചന : ശിവദാസൻ മുക്കം ✍
ഞാനെന്ന കാറ്റ്
മേഘങ്ങൾ പറക്കുന്നുണ്ടു.
കാറ്റിനെ ഭയന്നൊളിക്കാനൊരിടംകാണുന്നില്ല.
ചില്ലകൾ ഒടിക്കുന്ന കാറ്റ്.
മരം കടപുഴകി നിലം പറ്റി
കിളി കുഞ്ഞുങ്ങൾ കാറ്റിലേറി മരണം
വരിച്ചു.
ചിറകുകൾ ഒടിഞ്ഞവ
പറക്കുന്നതെങ്ങനെ.
കാറ്റിനെ തടയാൻ കഴിയില്ലെന്ന് മലകൾ.
മലകൾ തീർത്തും മൊട്ടയടിച്ചിരിക്കുന്നു.
ഞാനെവിടെ തങ്ങും.
കരിമേഘങ്ങൾ വഴിമാറി ഒഴുകി
ഒരു വിദ്യുത് പ്രഭ കരിക്കുന്നതാരുടെ കുടിലാവാം.
ആലിപ്പഴം ഒരു കൗതുകം
നൈമിഷിക തിളക്കം.
എന്റെ ഹൃദയം നിറഞ്ഞൊഴുകി
നിങ്ങളുടെ കണ്ണീരും സ്വപ്നങ്ങളും
ഇടിതിളക്കത്തിൽ തെളിഞ്ഞു കത്തുന്നു.
കരതേടുന്ന തോണിക്കാരൻ
തുഴതേടുന്നു.
കളഞ്ഞു പോയ മധുരസ്വപ്നങ്ങളും