രചന : പ്രകാശ് പോളശ്ശേരി ✍
വെൺതിങ്കൾരാകിയ പൊടിപോൽ തിളങ്ങിനീ
അടിമുടിവെളുക്കെച്ചിരിച്ചിരിക്കെ,
ഹൃദയത്തിൽ പെയ്തോരു മഴയുടെ
യാർദ്രഭാവത്തിലായന്നു ഞാനെൻ്റെ ,
കുളിരല പെയ്ത പ്രണയം പറഞ്ഞുവല്ലോ
അതുനിൻ്റെഹൃദിയിലെപുഷ്പകവാടിയിൽവിരിഞ്ഞൊരു ,
അഞ്ചിതൾമന്ദാരമായി വന്നു.
കരയുംതീരവും പുണരുന്ന ,
പിരിയുന്ന കവിതപോൽ പിന്നെനാം
ഒരുപാടു നാളുകൾ കനവുകൾ കണ്ടിരുന്നു.
നട്ടുച്ചപെറ്റൊരുവെള്ളിവെളിച്ചം,
പിന്നെതിരണ്ടു അരുണിമച്ചാർത്തായി നിന്നനേരം,
നിൻമടിത്തട്ടിൽകിടന്നു
കളി പറയുന്നനേരത്തു ,
കവിളിലായി നീയാദ്യംതന്നമുദ്രയോർമ്മയിലും
ബിംബാധരത്തിലെശോണിമയിൽവിറച്ചൊരുനേരത്തു ,
ശ്രുതിയിണക്കിയെൻവിരലുകൾമീട്ടിയസപ്തസ്വരം,
നിൻരോമകൂപത്തിലും തുടിച്ചുവല്ലോ
തള്ളപ്പശുതൻപൈകിടാവിനെഓമനിക്കും പോൽ
ഞാൻ പിന്നെനിന്നോമൽ മേനിയിൽ ആവേശമായി
പടവെട്ടിനിന്നുടെസഹനശക്തിയുടെ
അവസാനബിന്ദുവുംതളരുന്ന നേരം,
നിൻപൂവുടൽ തളർന്നു പോയ നേരത്തു
എന്നിൽ നീലയിച്ചുവല്ലോ
ക്ഷീരപഥത്തിൽനിന്നുവേർപെട്ട
നക്ഷത്രങ്ങളനവധിദൂരെതെറിച്ചുകിടന്നു,
കണ്ണൊന്നു ചിമ്മാനാവാതെ പിന്നെയവയൊക്കെ
പിന്നെയെപ്പോഴോ മരിച്ചു പോയി
രാവുകൾവാർദ്ധക്യത്തിലായെന്നഓർമ്മപ്പെടുത്തലായ്,
കൂമൻ്റെകൂവലുകളേറിവന്നു,
കണ്ണിമപൂട്ടിയതാഴ്വാരപ്പൂക്കൾ,
ഇനിയുറങ്ങട്ടെയെന്നു പറഞ്ഞുപോയി
കുത്തിയൊഴുകിയ ജലപാതയൊക്കെ
ഒരു രേഖമാത്രമായുണങ്ങിക്കിടന്നു.
ചേതനമരിച്ചൊരു രാവിൻ്റെ തേങ്ങൽ
അശിരീരിപോലുമാവാതെ അസ്തമിച്ചു.
