രചന : കല്ലിയൂർ വിശ്വംഭരൻ✍
സമര
ചരിത്രത്തിലെ സൂര്യനസ്തമിക്കുന്നു…
സമരവീര്യത്തോടെ ചെങ്കടലിളകുന്നു…
തലകുനിക്കാത്ത
പ്രകൃതിസത്യമേ
ലാൽസലാം …..
പകരക്കാരനില്ലാത്ത
സൂര്യതേജസേ ….
നിനക്ക് ലാൽസലാം …
പ്രകൃതി
പോലും
കണ്ണീരുവീഴ്ത്തുന്ന
മരണമേ…..
നിന്നെ
ഞങ്ങൾ വാഴ്ത്തുന്നു…
മനസ്സിൽ നക്ഷത്രമണയാതെ
ജ്വലിക്കുന്നു
നീ.
അശുദ്ധമാകാതെ
മണ്ണിനെ കാത്തു
നീ.
ഇവിടെ
ജീവിത കാഴ്ച്ചകൾക്കപ്പുറം
അറിവിൽ കവിഞ്ഞ
തിരിച്ചറിവാണ് ശ്രേഷ്ഠമെന്നോതിയ
അറിവിൻ
പ്രകാശം
ജീവിതത്തിൽ
പകർത്തിയ
സമര
സൂര്യനസ്തമിക്കുന്നിതാ …..
ജഗത്തിലോരോരോ
മരണങ്ങൾ നടന്നെങ്കിലും,
സമരനായകൻ മരിക്കുന്നില്ലയോർമ്മയിൽ.
തലമുറകൾക്ക് പ്രചോദനം നൽകിയ
സമര
സഖാവിന് ലാൽസലാം.
പുന്നപ്ര
സമരനായകന് ലാൽസലാം ……