അമ്മയുടെഞരക്കത്തിന്റെശബ്ദം
കാതോർത്ത്……
ഹോ ദൈവമേ ഇപ്പോൾ ഞാൻ പൊടിയരിക്കഞ്ഞി കോരി കൊടുത്ത
തേയുളളല്ലോ..
രേണു സങ്കടത്തിലും, പരിഭ്രമത്തിലും
അമ്മയുടെ കട്ടിലിനരികിലേക്ക് ഓടിയെത്തി…
പെട്ടന്ന് അമ്മയുടെ അസ്ഥാനത്തായ
വേഷ്ടി സ്ഥാനത്ത്ചൊരികി..
ഹോ,അമ്മക്ക്അനക്കമില്ലന്ന് തോന്നൽ
അവളുടെപരിഭ്രമത്തിന്റ ആക്കം കൂട്ടി.
രേണുപെട്ടന്ന്അമ്മയുടെ കരങ്ങൾ
തന്റെ കൈകൾകൊണ്ട്മുറുകെ പിടിച്ചു,
തലോടി, കൺപോളകൾ ആർക്കോ
വേണ്ടി തുറന്നിരിക്കുന്നു….
കട്ടിലിന്റെ താഴേക്ക് ഊർന്നു വീണ
കാലുകളിൽ സ്പർശിച്ചപ്പോൾ
ഒരു മരവിപ്പ്….
നിമിഷങ്ങൾകഴിഞ്ഞെന്ന് തോന്നുന്നു
ജീവന്റെകണിക എന്നേക്കുമായ്
വിടചൊല്ലി….
അവളുടെ മനസ്സപ്പോൾഏതോ നിർവ്വികാരതയുടെ തുരുത്തിൽ
എത്തപ്പെട്ടു.,.
പെട്ടെന്ന് അവൾസ്ഥലകാല ബോധത്തിന്റെ….
ഞാൻ ഇപ്പോൾ ആരെയാണ് വിളിക്കേണ്ടത്….
കാരണം അയൽപക്കം പോലും
അകലെയാണ്..
അടുത്തുള്ളതോ…
രേണു ഗദ്ഗതം മന്ത്രിച്ചു.
ആകെയുളള തുണ മുകുന്ദനായിരുന്നു
അവൻ ഇന്നലെ കണ്ണൂര് പണിക്ക് പോയി
ഇന്നലെ വരെ അവന്റെ കൂട്ടുണ്ടായിരുന്നു –
ഹോ അല്ലെങ്കിലും അവൻ ഇവിടെ
കഥയില്ലാത്തവനല്ലെ,
കാരണവും ഉണ്ട്..
അച്ചൻവലിയചിട്ടിമുതലാളിയായിരുന്നു
പക്ഷെ എന്ത് പറയാൻ നോട്ട് നിരോധനവും, തുടർന്ന് വന്ന
കോവിഡും ആഗോള പ്രതിസന്ധിയായപ്പോൾ അച്ഛന്റെയും
ചിട്ടി കമ്പനി മുങ്ങി താഴ്ന്നു..
ഒടുവിൽഅച്ഛൻ ജന്മനാട്.
ഉപേക്ഷിച്ചതാണോ..
ഹോ അന്നന്ന് വരുന്ന പത്ര ചരമകോള
ങ്ങളിൽ അച്ഛന്റെ പേര് കാണല്ലേയെന്ന മനസ്സോടെ
ഞാൻ വെറുതെ കണ്ണോടിക്കും..
ഋണത്തിൽ മുങ്ങിപ്പോയ കപ്പൽ എന്നും മുങ്ങിപ്പോയ കപ്പലായിരിക്കുമല്ലോ…
ഹോ ഞാൻഅറിയാതെഇന്നലെയുടെ
ദുരന്തമുഖത്തിന് കണ്ണാടി പിടിച്ചു,.
ബന്ധങ്ങൾ അറ്റ്പോയവർക്കിനി എന്ത് ബന്ധുക്കൾ..
എപ്പോഴും ബന്ധങ്ങളെ കൂട്ടി വിളക്കുന്നത് പണമാണ്…
അച്ചന്പണമുള്ളപ്പോൾ അകലത്തിലുള്ള ബന്ധങ്ങളും
അകലം മറന്നിട്ട് എപ്പോഴും
ചാവടിയിൽ കാണുമായിരുന്നു
( പണത്തിന്റെ ഒരു വില, പണമായാലും, സ്നേഹമായാലും
അതിന്റെ ഒഴുക്ക് നില്ക്കുമ്പോഴെ
വിലയറിയു)
അന്നൊക്കെ കരപ്രമാണിമാരും,
പാർട്ടി വൃന്ദങ്ങളും സർവ്വ സമയവും
ഇവിടെ സന്നിഹിതമായിരുന്നു..
ഇന്ന് അവരുടെ നിഴലിന്റെ നിറം
തന്നെ മറന്നു പോയി..
ഹ, അത് ഒരു കാലം..
രേണു നെടുവീർപ്പുകളെസ്വയം
ഭക്ഷിച്ചു…
വീണ്ടും അവളുടെ മനസ്സ് അമ്മയുടെ
ദേഹി നഷ്ടപ്പെട്ട…..
.മനസ്സ് വീണ്ടും ഇന്നലെയുടെ മറിഞ്ഞു പോയ പുസ്തക താളുകൾ മറിച്ചു..
ഞങ്ങൾ ആകെ മൂന്ന് മക്കളാണ്
മൂത്ത മകൻ ആനന്ദ്
അച്ഛന്റെ പുഷ്കര സമയത്തെ
വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി.
ബാംഗ്ലൂരിൽ മുന്തിയ എഞ്ചിനീയറിംഗ് കോളേജിൽ ചേരുകയും
ബിരുദം സമ്പാതിക്കുകയും
അതുവഴി ക്യാമ്പസ് ഇൻറർവ്യൂവിലൂടെ വിദേശത്ത് ചേക്കേറാനും സാധിച്ചു..
പക്ഷെ പ്രണയത്തിന്റെ ലഹരി
അവന് കടുംബത്തിന്റെ.,..
ഹോ, എന്തിന് ഓർക്കണം..
പക്ഷെ ഇന്നലെയുടെ ഓർമ്മ അവളിൽ
വീണ്ടും വീണ്ടും ചുരുളഴിഞ്ഞു..
എന്റെ വിവാഹം വളരെആർഭാടമായി
നടന്നു..
പക്ഷെ..
അതിന്.. ദൈർഘ്യം വളരെ കുറവായിരുന്നു
അച്ഛന്റ തിരോധനത്തോടെ മംഗല്ല്യ
ചരടിന്റെ കെട്ട് പതിയെ അഴിയാൻ
തുടങ്ങി.
അച്ചന്റ ആസ്തിക്ക്കൊടുത്തവാക്കിന്
നാസ്തിയിൽ എങ്ങനെ കൊടുക്കാൻ കഴിയും…
അങ്ങനെ എന്റെ ജീവിതം വീണ്ടും
അമ്മാത്ത് തന്നെ..
ഹോ ഞാൻ തിടുക്കത്തിൽ അമ്മയുടെ
കട്ടിലിനരികിലെത്തി .
പെട്ടന്ന് ഫോൺ കയ്യിലെടുത്ത് കുഞ്ഞാങ്ങളെയെ വിളിച്ചു
(കുഞ്ഞാങ്ങള അച്ഛന്റെ സമ്പന്ന കാലത്ത്, അവൻ വെറും കഥയില്ലാത്തവൻ, കാരണം വല്യേട്ടനോളം വിദ്യാഭ്യാസം അവനില്ല,
മാത്രമല്ല അവന് കുശലതകളും
അറിയില്ല,
പാവം ഒരു പച്ച മനുഷ്യൻ,
പക്ഷെ മനുഷ്യത്വത്തിന്റെ കർമ്മയോഗി
ഹൊ, ഇന്ന് സമൂഹം അവർക്ക് കൊടുക്കുന്ന തിലകകുറിയാണല്ലോ
,”കഥയില്ലാത്തവൻ”
ആകെയുളള ആശ്രയം
അന്ന് കഥയില്ലാത്തവനന്ന്
പറഞ്ഞ എന്റെ കഞ്ഞാങ്ങള…

ഹോ വീണ്ടും ഞാൻ എന്റെ ഇന്നലെകളിലേക്ക് യാത്രയായി..
ഞാൻ കഞ്ഞാങ്ങളയുടെ ഫോണിലേക്ക് കാൾ ചെയ്തു
… പക്ഷെ ബെൽ ഉണ്ട് ഫോൺ
എടുക്കുന്നില്ല…
മരണത്തിന്റെ ഗന്ധവും
മൂകമായ നിമിഷങ്ങളും..
.കഥയില്ലാത്തവന്റെ മറുപടിക്കായ്
എന്റെ ഹൃദസ്പന്ദനത്തിന്….
💐💐💐🤣

സജീവൻ പി തട്ടക്കാട്

By ivayana