ഒരുന്നാളിലെൻഭരണി
ഒരിയ്ക്കലുംകാലിയാവാത്ത
ഒരുകരുതലും,കരുണയും
ഒടുങ്ങാത്ത തൃഷ്ണയും
ഒരുമയുടെമധുരങ്ങളും
ഒരുനിറമല്ലേലുംപലനിറത്തിലായ്
ഒരുപുതിയവർണ്ണങ്ങളായിരുന്നു!
ഉദാത്തസ്നേഹത്തിന്റെ,
ഒരിക്കലുംഅലിഞ്ഞ്തീരാത്ത
മധുരമിഠായികൾ,
ഇന്ന് വെറുപ്പിന്റെ ഈറനേറ്റ്
അലിഞ്ഞ് പോകയോ..
നിറഞ്ഞിരുന്നാഭരണിയിൽ
ശൂന്യതയുടെഇരുട്ടുകൾ
മാത്രമെന്നറിയുമ്പോൾ
നൈരാശ്യത്തിന്റെനോവ്
ഉണങ്ങാത്തമുറിവുകളായ്..
ഇനിഭരണിയിൽനിറക്കുവാൻ
നാളെയുടെപുതുതൃഷ്ണയിൽ
ഒരുശുഭദാർശനികതയുടെ
വർണ്ണാഭവമാകുമീമധുരങ്ങളാകട്ടെ!
🙏❤️💐

സജീവൻ. പി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *