അറുപതുവയസ്സിന്നംബരങ്ങളിൽ
അല്പവും കൂസാതെ ജീവിച്ചമാത്രയിൽ
അറിവിൻപൊരുളിൻ സമയകാന്തിക്കത്വം
ആർത്തട്ടഹസിച്ചു ചിരിച്ചു മറിയുന്നു,

നേരമ്പോക്കുകളിൽ അതിഭാവുകത്വത്തിൽ.
ആകാശപാതകളിൽ കടന്നുപോകും
ഗഗനചരികൾതൻ ഗ്രഹസമത്വമെന്നപുണ്യം
ചതുരംഗത്തിലെന്നപോൽ കളംമാറിമാറി

കൊഞ്ഞനംകുത്തിക്കളിക്കെ,
സമയമാംകന്തികത്വം കണ്ണുരുട്ടുന്നുനൂനം.
കാണാക്കയങ്ങളിൽ അമരും അമരത്വവരം
കിട്ടാക്കനിയെന്നു ഭയപ്പെടുത്തുന്നവർ

കല്പിതർ,ധനം കൂട്ടിവച്ചു കൊഴുത്തു,സമയം
കട്ടെടുക്കാമെന്നുനിനപ്പവർ,വെറുതെ
വെറുതെ ധരിച്ചുവശായിടുന്നു.
ചിത്രക്കണക്കുകൾ കൂട്ടിവച്ചവൻ കാലം,

ചിത്രംവിചിത്രമായവരുടെ കണക്കുകൾ
കൂട്ടിയുംകിഴിച്ചും, സമയമാം ചില്വാനത്തിൽ
അല്പത്വംതിരയുന്നു,അല്പവുമില്ലാ
ചിന്തയില്ലാത്തവന്റെ ചന്തങ്ങൾതീർക്കാൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *