രചന : അനിൽ ശിവശക്തി✍
ജോർദാൻ നദിയുടെ
മിഴിയരികിൽ
ജൻമാന്തരങ്ങളായ്
പ്രണയം
മൊഴിഞ്ഞും
പ്രണയത്തിൻ ദനഹാ *
തേടിയും
ദിവ്യമായ് ഹൃത്തിൽ
പ്രപഞ്ച സാക്ഷ്യം
പറഞ്ഞു നാം
ഒന്നല്ലോ.
ഗോലാൻകുന്നിൻ
താഴ്‌വരയിൽ
ആത്മ രാഗങ്ങളായ്
അംശം തേടിയലഞ്ഞും
തളർന്നും പുണർന്നും നാം
എന്നോ ഒന്നായ് രണ്ടല്ല
എന്നു പറഞ്ഞവർ നാം.
നിൻ നയനങ്ങൾ പെയ്ത
ആത്മ കാമ്യം
നുകർന്നു ഞാൻ.
നവ്യ മോഹങ്ങൾ ഉതിർക്കും
അധരാരുണിമ
മൊഴിയും മണിനാദം
എൻ കർണ്ണയുഗ്മം
ശ്രവിച്ചും
മനമുതിർക്കും
വസന്ത ചാരുതയായ്
ഞാനൊരു ഭ്രമരമായ്
നീ ഞാനാണ്
നീയും ഞാനും
കത്തും സൂര്യനാണ്.
