ഇതാ ഇപ്പൊൾ വരെ
എന്നോടൊപ്പം കളിച്ചു ചിരിച്ചു
കൂട്ടുകാരൊടൊപ്പം പന്തുകളിച്ചവനെന്റെ
ആരോമൽ
ആറ്റു നോറ്റുണ്ടായതാണെന്റെ മടിയിൽ
ചോറുണ്ടു
താരാട്ടു പാട്ടുകൾ പാടിയുറക്കിയോൻ
എങ്ങോട്ട് എങ്ങോട്ടാണവൻ ഓടുന്നതേ
എത്ര വിളിച്ചു ഞാൻ എൻ്റെ പൊന്നിനെ
തിരികെ വരാതെ പരിചയം ഭാവിക്കാതെ
ഓടി അകലുന്നുവോ
എത്ര ഇഷ്ടമായിരുന്നവനു പന്തുകൾ
കളിപ്പാട്ടങ്ങൾ ഇന്നവനറിയുന്നില്ല
ഭക്ഷണം പോലും കഴിക്കാതെ
ഓടുന്നു
അമ്മയെ മുത്തശ്ശിയെ മറന്നു
നിൻ്റെ സർവ്വസ്വവും മാറി അച്ഛനെ
കളിക്കൂട്ടുകാരെ മറന്നു പോയോ
നാലുവയസ്സു തികയും പിറന്നാളാഘോഷിക്കാൻ
ബന്ധുക്കൾ എത്തുമ്പോൾ എന്തുപറയും
ഇവനെല്ലാം മറന്നുവോ
എല്ലാവരേയും കൊഞ്ചിവിളിച്ചതോമന
പിറന്നാളാശംസകൾ നേരുന്നവർ
സദ്യ ഉണ്ണാൻ എത്തുവാൻ ബന്ധുക്കൾ സുഹൃത്തുക്കൾ…
ഇവനാരെയും അറിയുന്നില്ലല്ലോ
ഭഗവാനെ കൃഷ്ണാ
അമ്മ വീട്ടിൽ പോയതാണെന്ന് അച്ഛൻ
അച്ഛൻ വയക്കുപറഞ്ഞതാവം
കാരണം ഈ പിണക്കന്തിനെന്നോ
പെറ്റമ്മയെ അച്ഛനെ അറിയാതെ പോകുന്നു
ഇവനെല്ലാം മറന്നുവോ, മറന്നിരിക്കുന്നു
പിറകിലേക്ക് ഒന്ന് തിരിയാതെ
അവൻ നടന്നേപോയി
കാരണമാർക്കും അറിയില്ല
കൈകൊട്ടി കൈകൊട്ടി ഓടി ഓടി
പോകുന്നു….
പുകവലിക്കാതെ മദ്യം കഴിക്കാതെ
നല്ല പരിചരണം നൽകുക ഗർഭിണികൾക്ക്
നമ്മുടെ പെൺകുട്ടികൾക്ക്…
കരുതലാകണം കരുത്താകണം
മുത്തശ്ശിന്മാർ…
തീണ്ടാരിക്രമം തെറ്റാതെ നോക്കണം
എണ്ണയും കുഴമ്പും ഭക്ഷണം നൽകി
തടയാം ഓട്ടിസത്തെ.

ശിവദാസൻ മുക്കം

By ivayana

Leave a Reply

Your email address will not be published. Required fields are marked *