രചന : കൃഷ്ണപ്രിയ✍
തനിച്ചായിരുന്ന്
ആ യാത്ര….🥰
പാതിവഴിയിൽ
ആരൊക്കെയോ
കൂടെ കൂടി…
അനുവാദം ചോദിച്ചും
അനുവാദം
ചോദിക്കാതെയും
എല്ലാവരും
അപരിചിതർ തന്നെ….
യാത്രയുടെ
ദൈർഘ്യമേറും തോറും
കൂടെ കൂടിയവരിൽ
പലരും ഒരു വാക്ക്
പോലും ഉരിയാടാതെ
തിരിഞ്ഞു
നടന്നുകൊണ്ടേയിരുന്ന്
ഒടുവിൽ വീണ്ടും
ഞാൻ തനിച്ചായി…
ആരെയും കാത്തു
നിൽക്കാതെ
മുഷിഞ്ഞ ഭാണ്ഡവും
പേറി ഞാനെന്റെ
യാത്ര തുടർന്നു…
ഈ യാത്രയിൽ ഇനിയും
ആരെയെക്കെയോ
കാണാനിരിക്കുന്ന്….
എന്തൊക്കെയോ
സംഭവിക്കാനും…
എന്തൊക്കെയോ
അനുഭവിക്കാനും….
എന്തൊക്കെയോ
പഠിക്കാനും…..
യാദൃശ്ചികമായിട്ടാണെങ്കിലും
പലരും
നാം അറിയാതെ
നമ്മളിലേക്ക്
എത്തപ്പെടുന്നു….
ചിലർ
നമ്മളെ കരയിക്കുന്നു….
ചിലർ
നമ്മളെ ചിരിപ്പിക്കുന്നു…..
ചിലർ
നമുക്ക് ആശ്വാസമേകുന്നു….
ചിലർ
നമുക്ക് തണലാകുന്നു…..
ചിലർ
നമുക്ക് എല്ലാമാകുന്നു….
ചിലർ
നമുക്ക് എല്ലാമായിട്ടും
പിന്നീട്
ആരുമല്ലാതായിതീരുന്ന് 🥰
ഓരോ കണ്ടുമുട്ടലുകളും
നിയോഗം എന്നല്ലാതെ
എന്തു പറയാൻ…? 🥰
(കവിതകളുടെ കൂട്ടുകാരി)
