രചന : ശിവദാസൻ മുക്കം✍
മോണ കാണിച്ചു ചിരിച്ചു മയക്കി
അമ്മ തൻ മാറുച്ചുരത്തി
മുടി കൊട്ടു പിന്നി പിടിച്ചു
അമ്മ ചന്തിയിൽ കൊട്ടി
കള്ളനെന്നു വിളിച്ചു കൊച്ചുകള്ളനെന്നു വിളിച്ചു.
നെല്ലുകുത്തുപുരയിൽ കിടന്നു കരഞ്ഞു
തവിടപ്പം ചുട്ടു തന്നമ്മ
ചുവരിൽ പിടിച്ചു നടന്നു
ഞാൻ
അമ്മതൻ വിരലുപിടിച്ചു നടന്നു..
കൈതണ്ടയിൽ കിടന്നു പിന്നെ
തൊട്ടിലിൽ ആടിയുറങ്ങി.
അമ്മ താരാട്ടുപാട്ടുകാരിയായി
താളം പിടിച്ചു മുത്തസ്സി മോണയിൽ
വെറ്റില കുത്തിപൊടിച്ചു തിരുകി
സ്കൂൾ മുറ്റത്തു തൊപ്പി കുടച്ചൂടി
ഉച്ചകഞ്ഞിയും കുടിച്ചു കൂട്ടുകാർക്കൊപ്പം
കളിച്ചു തോട്ടിലെ വെള്ളത്തിൽ കുളിച്ചു
കുപ്പായം ഊരിമീൻ പിടിച്ചു
തോട്ടിലെ മുള്ളുടക്കി നാലു
വയസ്സു തികഞ്ഞൊരുകുപ്പായം കിറി…
പുഴയിൽ ഒഴുക്കിനെ മുറിച്ചു
അക്കരെ ചെന്നു പടർന്നു.
നോക്കിനു കൗതുകമേറി
പ്രണയമെന്നാരോ പറഞ്ഞു
കൈകൾ ചേർത്തുപിടിച്ചു അമ്പല മുറ്റത്തു
തുളസ്സി മാല ചാർത്തി വലതുകൽ ഊന്നി
നിലവിളക്കൊന്നു കുളത്തി ..
രാവിലെ വിളക്കൊന്നു കൊളുത്തി
കുളിച്ചടുപ്പു തെളിച്ചു
ചുടു ചായ ഒന്നു കുടിച്ചു
വയലിലും പറമ്പിലും പണിതു.
മുറ്റം ചാണകംമെഴുകി കളമൊന്നൊരുക്കി
നെൽകറ്റകൾ ചുമന്നു മുറ്റത്തെ കളത്തിലൊതുക്കി
ചക്കിയും കൊറ്റിയും ദേവകിയും കൂടി മെതിച്ചു
ഓണമായെന്നാരോ പറഞ്ഞു
പത്തായം നിറഞ്ഞു
പറകൾ ഇടനാഴികൾ നിറച്ച്
പതമൊന്നളന്നു
നാട്ടിലെ കുടിലുകൾ ഉണർന്നു
ഉലക്കകൾ ഉരലിൽ ഇടിഞ്ഞു അവലതു പിറന്നു
പുന്നെല്ലു കുത്തി ‘ പുത്തരിയുണ്ടു
പറമ്പിൽ പടർന്ന മത്തനൊന്നെടുത്തു
കറിയൊന്നു വെച്ചു
പറമ്പിലെ ചേനയും വളപ്പിലെ പയറും
കായയും ചേർത്തൊരു ഉപ്പേരിയും..
പൂക്കളം തീർത്തു പൂപ്പാട്ടുപാടി
മാവേലി വന്നു ചിങ്ങമതു നീങ്ങി
ഉൽസവങ്ങൾ പിറന്നു.
ശതത്കാല ചില്ലകൾ ഇല കൊഴിച്ചു
മാമ്മരങ്ങൾ തളിരില നിറച്ചു
വിഷുപക്ഷി വന്നു
വിത്തും കൈകോട്ടും
കർഷകർ ഉണർന്നു വയലുകൾ
പൊടി പാട്ടുപാടി വിത്തുകൾ കിളിർത്തു
കണികൊന്ന പൊന്നണിഞ്ഞു
പൊടിയാർന്ന വയലിൽ സൂര്യകിരണം
ചൂടി വെളളരി പാടങ്ങൾ
സ്വർണ്ണാഭമായി വയലുകൾ. …
തെളിനീർ കുളങ്ങൾ ചുറ്റിലും നീരു തേടും
ചെടികൾക്കു കുടിക്കാൻ
കർഷകർ തിങ്ങും വയലിൽ
പടവലം കൈപ്പയും ചീരയും കപ്പയും
വിളഞ്ഞെ നില്പൂ ….
വയൽപെണ്ണു കണ്ണു തുറന്നു
ചുറ്റിലും പക്ക ഫലങ്ങൾ മനസ്സു തുറന്നു
മാനവും നക്ഷത്രപൂക്കൾ വിരിച്ചു.
കണ്ണൻ്റെ ഓടക്കുഴൽ ഗാനം നിറഞ്ഞു
കണികൊന്ന ചൂടിൽ വെന്തു കർണ്ണികാരങ്ങൾ നിറഞ്ഞു…
കണിയൊരുക്കി കൈനീട്ടവും വാങ്ങി
നന്മയുളള ഒരു വർഷവും പിറന്നു.
വിഷുഫലം പറഞ്ഞു
പണിക്കർ വീടുകൾ കയറി
തൻ്റെ പങ്കു കൈപ്പറ്റി
പുഴകൾ തടിച്ചു
രാമായണ ശീലുകൾ നിറയും സന്ധ്യകൾ
പനയും ഉണക്ക ചക്കയും കപ്പയും
ചീരാപറങ്കിയും കട്ടനും
തുളളിമുറിയാത്ത മഴയിൽ
കൂരയിൽ കൂനി കൂടി
കർക്കടകം …..
റോസാപ്പൂക്കൾ വിരിഞ്ഞു
മനസ്സുണർന്നു പാൽ പുഞ്ചിരി തൂകി പുലരി
പ്രണയ മുണർന്നു
ചുറ്റിലും വിവാഹപന്തലുകൾ
പുത്തൻ ഉണർവായി കന്യകയായി പൂപുലരിയും.
