രചന : രാജു വിജയൻ ✍️
പണമാണ് മുഖ്യo ബിഗിലേ
മറക്കായ്ക…
പണമില്ലെന്നാകിൽ നീയെന്നും
പിഴച്ചവൻ….
പണമൊന്നതു മാത്രമെന്നുമീ
മണ്ണിലെ,
ഒരുനാളുമണയാത്ത ചെഞ്ചോര
സൂരിയൻ….
പണമെന്നുരക്കുവാൻ പോലും
പണം വേണം,
പിണത്തിനെ പോലും പരിചരി-
പ്പോനിവൻ….
പല, പല ദേശങ്ങൾ താണ്ടി
ചരിക്കുകിൽ
പണമെന്ന ദിവ്യ പ്രഭാവത്തിൻ
പൊരുൾ കാണാം…
പണമെന്ന മൂല്യമില്ലാത്തവൻ
ബന്ധിതൻ..
ആരാലുമറിയാത്ത പാവമാo
നിന്ദിതൻ….
പ്രണയപ്പരീക്ഷക്കു പോലും
വരുന്നവൻ,
പ്രണയത്തെയപ്പാടെ സ്വന്തമായ്
മാറ്റുവോൻ….
പിറന്ന വീട്ടിൽ പോലും
പണമില്ലെന്നാവുകിൽ, ആ
പടി താണ്ടുവാൻ പോലും
യോഗ്യതയറ്റവൻ….
പണമുണ്ടെന്നാകിലോ
ഏവരും ബന്ധുക്കൾ, പുതു-
പരിചയം പുതുക്കുന്നു
നാമറിയാത്തവർ…..
പണമാണു മുഖ്യം ബിഗിലേ….
പണമെന്ന
പാതിരാപ്പൂവു നീയെന്നും
കൂടെ കരുതുക….