രചന : ടി.എം. നവാസ് വളാഞ്ചേരി ✍️
സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ പൂർവികർ ജീവൻ കൊടുത്ത് നേടിയ സ്വാതന്ത്ര്യത്തിൻ്റെ അടിക്കല്ലുകൾ തന്നെ ഇളക്കി എടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ. ഭരണഘടന വിഭാവനം ചെയ്ത സ്വാതന്ത്ര്യം സോഷ്യലിസം സമത്വം എന്നിവയൊക്കെ ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണിന്ന്.വെറുപ്പ് വിൽക്കുംകടകൾ.
ഒറ്റക്കല്ല നിങ്ങൾ
ഞങ്ങൾ ഒറ്റക്കെട്ടായുണ്ട്
ഒറ്റുകൊടുത്തൊരു കൂട്ടർക്കെതിരെ എന്നും മുന്നിൽ ഉണ്ട്
പൊള്ളത് മാത്രം ചെയ്ത് പഠിച്ചൊരു കള്ളക്കൂട്ടമിവർക്ക്
ലക്ഷ്യം നേടാൻ എന്തും ചെയ്യും കാവി പുതച്ചീ കപടർ
മതവെറി പൂണ്ടൊരു കൂട്ടിരിവർക്ക് മതവിധിയൊക്കെ പുല്ലാ
വെറുപ്പിൽ മാത്രം വളരുന്നിവരുടെ മനമത് മൊത്തം വിഷമാ
സ്നേഹം വിളയും നാടിതിനൈക്യം തച്ചു കെടുത്താനെന്നും
പലവഴി നോക്കി നിരവധി വട്ടം പെരുവഴിയായി കൂട്ടർ
പല വിധ പേരിൽ സേനകളുണ്ടി വെറുപ്പ് വിൽക്കും കടയിൽ
സ്കൂൾ ടാങ്കിൽ പോലും വിഷമത് ചേർത്ത് കലർത്തി അധമർ
കൃഷ്ണ ജയന്തി നാളിൽ ഗോകുല യാത്ര നടക്കുംനേരം
ബോംബതൊരുക്കി താനൂരന്നീ നാടിത് കത്തിക്കാനായ്
വെറുപ്പ് വിറ്റും വൈരം വിറ്റും വാഴുന്നോരീ കൂട്ടർ
രാജ്യസ്നേഹികേളല്ലേ രാജ്യദ്രോഹികളാണ് സത്യം
വോട്ടത് കട്ടും വെറുപ്പ് വിറ്റും കുതന്ത്രവേലകൾ
ചെയ്തോർ
സഹിക്കുകില്ലി
നാടിതിലുള്ളൊരു സ്നേഹവുമൈക്യവുമൊന്നും
കൈകോർക്കുക നാമൊന്നായ് നാടിതിൻ നാനാത്വത്തിനായ്
കണ്ണിലെ കൃഷ്ണമണിപോൽ കാക്കുക നാടിതിനൈക്യം നമ്മൾ
വെറുപ്പ് വിൽക്കും കടയിൽ കിട്ടും തീക്കൊള്ളികൾ മൊത്തം
ഓർക്കുക
കത്തിച്ചിടും പവിത്രമായൊരു നാടിതിൻ പുണ്യം
വെറുപ്പ് കയറിയ
മനസ്സകത്തിൽ സ്നേഹം നിറച്ചിടാനായ്
ഒന്നിച്ചൊന്നായ് ഒരുമിച്ചിടാം ഇന്ത്യക്കായിട്ടൊന്നായി
