രചന : ഷിബു കണിച്ചുകുളങ്ങര✍
മലർവാടിയിലെ പൂത്തുമ്പികളെ
വരുകില്ലെ ലീലകളാടാൻ
കാളിന്ദീപുളിനം തന്നിൽ
രാധാസമേതം മാധവനുണ്ടെ.
മയിലഴകിൽ കാർവർണ്ണാ നീ
നാട്യങ്ങൾ ആടിതീർത്തോ
മയിലാട്ടം കാണാനെത്തിയ
ഗോപികമാർ എവിടെ കണ്ണാ.
മലർവാടിയിലെ പൂത്തുമ്പികളെ
വരുകില്ലെ ലീലകളാടാൻ
കാളിന്ദീപുളിനം തന്നിൽ
രാധാസമേതം മാധവനുണ്ടെ
ബാസുരിയിൽ കാർവർണ്ണാ നീ
രാഗങ്ങൾ പാടി തീർത്തോ
വേണുനാദം കേൾക്കാനെത്തിയ
ഗോഗുലബാലകർ എവിടെ കണ്ണാ.
മലർവാടിയിലെ പൂത്തുമ്പികളെ
വരുകില്ലെ ലീലകളാടാൻ ,
കാളിന്ദിപുളിനം തന്നിൽ
രാധാസമേതം മാധവനുണ്ടെ.
