രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️
നഷ്ടബോധങ്ങളൊന്നും
ഉണ്ടായിട്ടില്ല…..
കാരണം,
നഷ്ടപ്പെടാത്തതായി
ഒന്നും ഉണ്ടായിട്ടില്ല….
നേട്ടങ്ങൾക്കുവേണ്ടി
ഗുസ്തിപിടിക്കാനൊന്നും
പോയിട്ടില്ല….
കാരണം,
നേട്ടങ്ങളൊക്കെ
എന്നെങ്കിലും
നഷ്ടപ്പെടാനുള്ളതാണ് എന്നും
അനുഭവിച്ചറിഞ്ഞിട്ടുണ്ട്….
ജീവിതം….
അതങ്ങിനെ വളഞ്ഞും പുളഞ്ഞും
ഞെങ്ങിഞ്ഞെരുങ്ങിയും,
ഒടുക്കം
എവിടെയാണോ എത്തിച്ചേരുന്നത്…..
അതിനെയാണ്,
ജീവിതമെന്നും
മരണമെന്നും നാം തിരിച്ചറിയേണ്ടത്….
മരണശേഷം….
മണ്ണിൽ കുഴിച്ചിട്ടോ
കത്തിച്ചോ കളഞ്ഞില്ലെങ്കിൽ
ചീഞ്ഞു നാറാത്ത
ഒരു ദിവ്യനും
ഭൂമിയിൽ ഉണ്ടായിട്ടില്ല…..
മരിക്കാത്തവരും
ഉണ്ടായിട്ടില്ല…..
പിന്നെന്ത് നഷ്ട്ടവും ലാഭവും……?