കണ്ടുഞാൻനിന്നെ നിലാവഴകുളളപെണ്ണേ
മാത്രകളെൻ ഹൃദയംതുടിച്ചുവല്ലോ
മൊഴിയുവാൻ മോഹമുദിച്ചുള്ളിലേറെ
കനവുകൾ കണ്ടെന്നുള്ളംകുളിർത്തു!

വദനമഴകിൻ വിസ്മയം തീർത്തു
നിൻനയനമതെത്രയോ ചേതോഹരം
അധരം പൊഴിക്കും മൊഴിയും മധുകണം
നിറയും കുറുനിര ചുരുളുമധിസുന്ദരം!

പ്രണയമെന്നിൽ തളിരിട്ടുവല്ലോ
അറിയുമോ നീയെന്നകതാരിൻ നൊമ്പരം
നിൻ ചിരികൾക്കു മറുചിരിയേകി ഞാൻ
പിന്നെയും നിൻവഴിത്താരയിൽ കാത്തുനിന്നു!

നീയെൻ്റരികത്തണഞ്ഞിരുന്നെങ്കിൻ
എന്നിലെമോഹങ്ങൾ പൂത്തു വിരിഞ്ഞേനേ
വന്നതില്ലവസന്തവും നിൻചിരിയും പിന്നെ
നീതന്നുവ്യഥകളെങ്കിലുംനിന്നെമറക്കാനാവില്ലഴകുള്ളപെണ്ണേ!!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana