രചന : ലീന ദാസ് സോമൻ ✍️
വിധി വിധിച്ച പാതയിലൂടെ നടന്നങ്ങ് നീങ്ങവേ
കാഴ്ചകൾ എത്ര മനോഹാരിത എന്നത്
കാഴ്ചകൾക്കപ്പുറം ജീവിതം എന്നത് മിഥൃമല്ലായെങ്കിലും
സൃഷ്ടിയും സൃഷ്ടാവും അറിയുന്നില്ലെന്നതും
പല കുറിപറഞ്ഞ കാര്യങ്ങളെല്ലാം
ഭവിച്ചിടുമെന്നത് അറിയവേ
ചങ്കിനുള്ളിലേ പിടയുന്ന നൊമ്പരം
അറിയുന്നത് സത്യം
സാന്ത്വനമാണഭികാമ്യം എന്നങ്ങ് ചൊല്ലവേ
പരിഭവമെന്തെന്ന് ചൊല്ലുന്നവർ അധികവും
ദുർഘടം പിടിച്ച നിമിഷങ്ങൾ താണ്ടി കടക്കവേ
വിധിയോട് മല്ലിട്ടു വിജയിച്ചു എന്നങ്ങ് പറഞ്ഞിടാം
കണ്ടതും കേട്ടതും അനുഭവമെന്നങ്ങ് ഉറപ്പിക്കവേ
സങ്കട കഥകൾക്ക് തീർപ്പുകൽപ്പിച്ചിടാം എന്നതും
ധാർമിക മൂല്യങ്ങൾ പ്രസക്തമെന്നുൾക്കൊണ്ട്
ആർജ്ജവത്താൽ വിധിയുടെ വീതിയിൽ വിളങ്ങീടുക
ചേതനയറ്റ് നിലം പതിക്കവേ ചിതയിലേക്ക് എടുക്കുവാൻ
ആരെങ്കിലും ഉണ്ടാകേണം എന്നതും വാസ്തവം
ബന്ധങ്ങളറ്റു ബന്ധുക്കളറ്റു വിടപറഞ്ഞു
പോകുന്ന നേരത്ത് യാത്രയാക്കിടേണം
മറ്റൊരു ലോകത്തേക്ക്
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ കണ്ടുമുട്ടാം എന്ന ഉറപ്പിൽ
വിധി വിധിച്ച ലോകത്തേക്ക് മടക്കയാത്ര
