ചിങ്ങമാസ പൊൻപുലരിപിറക്കവെ
ചിത്തത്തിലോർമ്മകൾ
ചിരാതായ്കത്തിനില്ക്കുമീ
ചിതലരിക്കാത്ത ചിന്തുകൾ!
പകലന്തിയോളംപണിചെയ്ത
കാലത്ത്കതിരിന്റെനേരിനായ്
പകുത്തേകിയവിയർപ്പിന്റെ
ക്ഷാരഗുണത്തിലുംഉറവായ്
തീർന്നൊരാനൻമകൾ നാളേക്ക്
കരുതിയവൻകർഷകൻ……
കൂലിക്ക് വേണ്ടിയിരക്കവെ
പൊലിതൂറ്റിബാക്കിശിഷ്ടങ്ങളെ
കണിശമാംവാക്കുകളുരക്കാതെ
പൊലിമയായ്കണ്ടവൻകർഷകൻ !
ഉടമയിലടിയനായ് ജീവിച്ച്
അഴലുകളഴകായ് തീർത്തതും
അതിരിന്റെയതിരുകളവിരാമം
പടുത്തതും ഇവൻ കർഷകൻ!
തുടിപ്പാട്ടുപാടിയുംതുടിതാളം
തീർത്തതും,തുയിലുണർത്തി
തുടിപ്പുകളുയർത്തതുംചെളി
പൂണ്ടവേഷലത്തിന്തിയുറങ്ങിയും
ചിരമായ്ത്തീർന്നവൻകർഷകൻ !
കാലങ്ങൾമാറികോലങ്ങൾമാറി
കാഴ്ചയും,വേഴ്ചയുംമാറിപ്പോയി
പാടവുമില്ലപച്ചപ്പുമില്ല പാരിലിന്നാകെ
പേരായി നിൽക്കുമീപാവമെന്നപ്പോഴും
ചേർത്തവിളിപ്പേര് മാത്രമായുളളവൻ
ഇവൻ പാവം “കർഷകൻ”!

സജീവൻ. പി

By ivayana