ഈ മഹാ പ്രപഞ്ച ത്തിൽ ഭൂഗോളം തന്നിൽ ജംബൂ
ദ്വീപിലെ തേജസ്സായി മിന്നുന്ന ഭൂഖണ്ഡമേ,
അപ്രമേയമാം ശക്തി ആത്മീയമായി പണ്ടേ
കെൽപ്പാക്കി നിലക്കൊ ള്ളും എൻ്റെ ഭാരത ഭൂവേ
എത്രയും വിശാലമായി വർത്തിച്ചു നാനാ ജന
സംസ്കാരമുൾക്കൊണ്ടതിൽ വന്ദന മർപ്പിക്കുന്നു!
വിജ്ഞാന മഹാഖനി സ്വന്തമായുണ്ടെന്നാലും
വിശ്വ ശാന്തിക്കായി വാതായനങ്ങൾ തുറന്നു നീ!
അറിവിൻമഹത്വത്തെ ലോകത്തിനേകിക്കൊണ്ടേ
മരുവീടുന്നു വിശ്വ ഗുരുവായി ജയിക്കുന്നു
ഏറെനാൾ വിദേശീയർ ഭരിച്ചെന്നാലും
കഴിഞ്ഞില്ലതെല്ലുമേ എൻ്റെ നാടിത് നശിപ്പിക്കാൻ!
അകത്തും പുറത്തു മായി ഇന്നു മുണ്ടേതോ കൂട്ടർ
തകർക്കാൻ ശ്രമിക്കുന്നു, ജാഗ്രത യെന്നും വേണം!
എൻ്റെ ഭാരതമെന്നും ശാന്തിയും സമാധാന യത്നവും
പുലർത്തി ക്കൊണ്ടല്ലയോ വിരാചിപ്പൂ!
ഏതു ശക്തിയും യുദ്ധക്കൊതിയാൽ വന്നീടിലും
ഭീതിയില്ലാതെ തുരത്തീടുവാനൊന്നിക്കേണം!
🙏🏻

സി. മുരളീധരൻ

By ivayana