സമയമതിങ്ങിനേ മുന്നോട്ടു പോകുമ്പോൾ
ആയുസ്സതെന്നത് പിന്നോട്ടുപോകുന്നു.
ഓരോ ജൻമദിനങ്ങളിലുമോർക്കുക
മരണം അടുത്തേക്ക് വന്നുചേരുന്നെന്ന്.
സമയമതിങ്ങിനേ അനുസ്യൂതമായായി
സഞ്ചരിച്ചിടുന്നതിൻ ഒപ്പമായ് നാമും
ശ്രമിച്ചിടുന്നുണ്ടതിൻ കൂടെയായ് എത്തുവാൻ.
ഒരുപക്ഷേ സമയത്തേ തോൽപ്പിച്ചു കൊണ്ടായി
വിജയതീരത്തിലേക്കെത്തിടും നമ്മൾ ,
അല്ലെങ്കിൽ സമയത്തേ തോൽപ്പിക്കുവാനുള്ള
നിതാന്തമായോരാ ശ്രമത്തിന്നിടയിലായ് –
കാലിടറിവീണു നാം കാലത്തെ പുൽകിടും.
ഓർക്കുക നമ്മൾ സമയമതൊരിക്കലും..,
നമ്മൾക്കായ് കാത്തു നിൽക്കില്ലെന്ന സത്യത്തെ.
അശ്രാന്തമായോരാ പരിശ്രമത്താലെ
അവനിയിൽ ജീവിതം സുന്ദരമാക്കാനായ്
സമയത്തിനൊപ്പം സഞ്ചരിച്ചിട്ടു നാം
നേട്ടങ്ങൾ നേടിയെടുത്തു കൊണ്ടായിട്ടായ്,
കാലപാശത്തേ തോല്പിച്ചു കൊണ്ടായി-
തീർക്കണം ഭൂമിയിൽ സുന്ദരചരിതങ്ങൾ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *