രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️
വൃദ്ധയിവളിന്ന്
വൃദ്ധിക്കായിരക്കുന്നു
വാർദ്ധക്യനിഴലുകൾ
വർത്തമാനത്തിലുംവെറുക്കാതെ
കോടികോടിപിറവികണ്ടവൾ
കോമരങ്ങളിൽചകിതയാവാത്തവൾ
കാഴ്ചമങ്ങിലും മിഴവ്തീർത്തവൾ
കരുണതരുവിലുംചൊരിഞ്ഞവൾ..
മാനവസൃഷ്ടിയെചാരെപൂണ്ടവൾ
മാലുകളെസ്വയംതപിച്ചവൾ
മൗനമായ്സഹനയായവൾ
ഇവളല്ലോസർവ്വംസഹയായ ഭൂമി…
പരിണാമത്തിലും പാരിന്റെ
പവിത്രതയ്ക്കകകണ്ണുംകരളും
കൊടുത്തതിൽനിർവൃതിപൂണ്ടവൾ
മാനവഹൃദയത്തിൻമാറ്റമറിയവേ
സർവ്വംസഹയാമിവൾ
കോപാഗ്നിയിൽ നിന്നും
ഒരുകോമരമായ് ഉറഞ്ഞു
തുള്ളുവാൻ ചിലങ്കയണിയുന്നു..
മർത്യതവറ്റിയമർത്തിടങ്ങളിൽ
ദുരമൂത്ത് പ്രകൃതിയെവിഴുങ്ങവെ
ആവാസമിന്നാർത്തിയാൽതീരവെ
നന്മയും സ്നേഹവുംവറുതിയിലാകവെ
സഹനത്തിന്റെയവസാന കണ്ണിയും
തകർന്നിതാ കാറ്റായും, മഴയായും
ഇടിത്തീയായും ഈ മണ്ണിലവതാരം
പിറവികൊള്ളുമ്പോൾ നാമോർക്കുക
സർവ്വം സഹിച്ചവൾ… ഇവൾ… ജനനി
ഇവൾധരിത്രി..
സർവ്വംസഹിച്ചവൾ…..
ഒത്തിരി സ്നേഹം🙏❤️💐
