മനുഷ്യ മനസ്സിൻ
ചിറകിൽ വിടർന്നു
കീറിമുറിക്കാൻ
സർവ്വവും സ്വന്തമാക്കാൻ
സ്വമനവും അഭിമാനപൂരം…..
ഭൂവിലും
മറുഭൂവിലും….
ശാസ്ത്ര മുഖമാകെ
മാറ്റപെടും…
വരുയുഗത്തിൻ
പാറാവുകാരനായി
ശരിക്കും ശയിക്കും
വിദ്യതേടും മനങ്ങളിൽ….
ചിന്തകൾ കൈമാറും
മനവും മനവുമായി
ദൂരദേശത്ത്
നിന്ന് പോലുമേ….
എന്ത് വിദ്യ
സരസ്വതി പോലും
ചിരിക്കും വന്ദിക്കും
വീണ കമ്പിയതിൽ
വിരൽ തൊടാതെ ….
നക്ഷത്ര വാനം
ഏറെ കൊതിക്കും
തിളങ്ങും ശുക്രനായ്
വഴികണ്ണുകൾ
കഥപറയും
അടക്കമായി
ചെവിയിലും മന്ത്രിക്കും
കേളികൾ ചുറ്റും നിന്നും..
കണ്ണുനീരൊപ്പും
വെള്ളപ്രാവുകളിലും
ആതിരാശാല നാഥനിലും
ചേക്കേറി കഴിഞ്ഞു
കുടപോൽ ചിറകുവിടർത്തീ…
കാലത്തിൻ സന്തതി
കാലെൻറ്റെ സന്തതിയാകാം
ചിലർ മൊഴിയുന്നതും ശരിതന്നെ
പൂർണ്ണനാകാൻ കഴിയില്ല
ഒരിക്കലും മനുഷ്യമനസ്സിന് ….
ഇതും മാറ്റപെടും
ആരുകണ്ടു
മനുഷ്യ രാജാ
ഭാവി നീ ……
ശാസ്ത്രം ഭൂവും
ചിന്തിച്ചിരിപ്പാണ്
ഒരു കോണിൽ *

By ivayana