രചന : സുജ പോൾസൺ ✍️
കൊല്ലം തോറും ഓണം വരുമ്പോൾ
ബാല്യസ്മരണകൾ ഓടിയെത്തുമെന്റെ ഉള്ളിൽ
പഞ്ഞമാസം കഴിയുമ്പോൾ ഓണം എത്തുമല്ലോ
എന്നുള്ള ചിന്ത എൻ മനസ്സിൽ
തുടികൊട്ടും പാട്ടുമായി
വരുമല്ലോ നല്ലൊരോണം.
കാറും, കോളും എല്ലാം നീങ്ങിയോരകാശം തെളിഞ്ഞും
പൂങ്കാ വനങ്ങൾ പുഷ്പകിരീടം ചൂടിയും,
നിൽക്കുന്ന കാഴ്ച കാണ്മാൻ എന്ത് ചന്തം..
അന്നൊരിക്കൽ എൻ കൂടെപ്പിറപ്പ്.
സപ്ത വയസ്സിൽ
കൂട് വിട്ട് കൂട് മാറുന്ന പോലെ,
ഈ ഭവനം വിട്ട് സ്വർഗ്ഗ ത്തിലേക്ക് പോയപ്പോൾ,
എൻ അയല്പക്കത്തു തന്നാണ്ടി ലോണം ഘോഷിക്കുമ്പോൾ,
ജനനം, മരണം എന്നൊന്നും അറിയാത്ത പ്രായത്തിൽ,
ഞാനെൻ അച്ഛനോട് ചോദിച്ചു.
എന്താണച്ചാ നമ്മൾ ഓണം ആഘോഷിക്കാത്തത്?
അടുത്തുള്ളവർ ഒക്കെ
ഓണം ആഘോഷിക്കുന്നല്ലോ!
അച്ഛന്റെ മുഖത്ത് അപ്പോൾ
ദുഖമാണന്നു ഞാൻ കണ്ടത്,
എന്റെ പിഞ്ചു മനസ്സിലന്ന്
പിടികിട്ടിയില്ല അതിന്റെ കാരണം..
അടുത്ത വർഷം ഓണം വന്നപ്പോൾ,
തലേ വർഷ ത്തെ എന്റെ
ചോദ്യത്തിന് ഉത്തരമെന്നോണം
ആ കൊല്ലം ചതുർദശ ദിവസം
ചതുർദശ വിഭവങ്ങളുമായി
ആഘോഷിച്ചു താതൻ
തന്റെ ശേഷിച്ച മക്കൾക്കായ്….
ഇനിയുള്ള കാലം
മക്കൾക്ക് എന്നുമെന്നും ഓർമ്മിക്കുവാനും….
അതേ, അത് തന്നെ ആണ്
ഇന്നുമെന്റെ ഓർമ്മയിൽ
നിറം മങ്ങാതെ നിൽക്കുന്നതും….