രചന : മോനികുട്ടൻ കോന്നി ✍
പുഞ്ചിരിച്ചെത്തുന്നിന്നുമാ തൂക്കു
വിളക്കുമേന്തി
പുഞ്ചപ്പാടത്തെ നെൽക്കതിരും പൊന്നിൻ വർണ്ണമാക്കി
ചെന്താമരക്കുളത്തിലെ പൊൻ താലവുമെടുത്തി-
ട്ടഞ്ചിതമായർക്കനംബര ഗിരിക്കൊമ്പിലതാ…!
മൊഞ്ചുള്ളിളംപത്രത്തെ തൊട്ടു
ണർത്തിത്തലോടിയും
കൊഞ്ചിച്ചു പൂഞ്ചേലയുടുപ്പിച്ചു
ചുംബിച്ചും മെല്ലേ
പഞ്ചവർണ്ണക്കിളിച്ചേലുകണ്ട്
ചെഞ്ചായം മാറ്റി
സഞ്ചരമായ് സഹസ്രവാജീരഥേ പ്രശോഭിതം !
പത്തു തട്ടുള്ള പൂക്കളത്തിലും
തൊട്ടു വണങ്ങി
പുത്തനുടുത്തു നൃത്തമാടുന്നോ
രെയും പുണർന്നും
പുത്തനോണമുണ്ണാനൊരുങ്ങു
വോരെ ദർശിച്ചും
പുത്തരിച്ചോറിൻ മണമുണ്ടും
ഊഞ്ഞാലാടിയേറി
ശ്യാമാംഗനമാരുടെ നർത്തനം
കണ്ടു മയങ്ങി
ശോഭിതനയനങ്ങളും പാതി
യടച്ചുവെന്നോ
ശ്യാമമേഘക്കിടാത്തിമാർ പനിനീർ തൂകിയും
ശ്യാമഗാനം കേട്ടീറനായാടിക്കളി
ക്കുന്നുണ്ടേ !
ആർപ്പോ വിളികൾ മുഴങ്ങുന്നു
നാട്ടിൽ പരക്കെ
ആർക്കുമില്ലേറ്റുവിളിക്കാനുറ്റു
നാവും മിടുക്കും
ആർഭാടനിറവിൽ വിഡ്ഢിപ്പെട്ടിക്കു
മുന്നിലെന്നും
കൂർത്തു മിഴി ശൃംഖലപ്പലകയിൽ
തോണ്ടിയിന്നും !
നാട്ടിൻപുറത്തുള്ളൊരുകൂട്ടമാളുകൾ
പാവങ്ങൾ
പാട്ടും കുത്തുമായൊത്തുചേരുന്നു
മാബലിക്കായി
നേട്ടമുള്ളോർക്കില്ലൊട്ടു നേരം പാഴാക്കിക്കളയാൻ
നാേട്ടമിന്നാ വാമനപ്പാദം പോലാക്കി ച്ചവുട്ടാൻ
അത്തം തൊട്ടോണം മൊത്തത്തിൽ ചമയം മാത്രമല്ലോ
പത്താളുകൂടുന്നേടമെല്ലാം പാട്ടു വെക്കുന്നിതാ
“കള്ളവുമില്ല ചതിവുമില്ലാ ….,
ഉച്ചനീചത്തം ….”
കള്ളം കൊല്ലൽ പീഢനം ചതി
വല്ലാതിന്നില്ലൊന്നും!
ഉപ്പേരി പായസമച്ചാറ് ചോറും
കറിയെല്ലാം
കൂപ്പണും കൊണ്ടെത്തുന്നിപ്പോൾ വീട്ടിലൂണുമേശയിൽ
തോപ്പിലെങ്ങുമേ തിരയേണ്ടതി
ല്ലിലയുമെത്തും
ഒപ്പമിരുന്നും വിളമ്പിയൂട്ടിടും, തുട്ടെറിഞ്ഞാൽ !
ഓണം കഴിഞ്ഞാെന്നെത്തിടാമോ പൊന്നു മാവേലിയേ..!?
കാണാം കഴുകനും കാടനും
തോല്കുന്ന മർത്യരെ!
മണ്ണും വിണ്ണും വെറുത്തു പോയിതോ ; മാരിയേറിടാൻ!?
പെണ്ണും പൊന്നും മായമായേറി
യാടുന്നു നിരക്കിൽ!
നാട്ടിൽ പ്രഭുക്കളെ കണ്ടാൽ
വണങ്ങണ,മില്ലെങ്കിൽ;
വീട്ടിൽക്കേറിചവുട്ടിക്കൂട്ടീട്ട
ങ്ങുയിരെടുക്കും!
രാഷ്ട്രീയകക്ഷിനേതാക്കളിന്ന് ചക്രവർത്തികൾ ;
ധാർഷ്ട്യമേറുന്നോരിവർ , കണ്ടാൽ
യമനും ഭയക്കും !
സുതലസ്വർഗ്ഗത്തിൽ വാഴും
മാബലിയെ വാഴത്തിടാം;
സതതമീഞാനുമെൻതലമുറയും
ഭൂതലേ !
സ്മരണയുണർത്തുവാനോണവു
മാഘോഷമാക്കാം!
സ്മേരവദനാ, ഇപ്പാരിടം രക്ഷിപ്പാനാരിനി….?
