സപ്താഹം നടക്കുന്ന
വേദിയിൽ നിന്നൊരു
സപ്തസ്വരരാഗഗീതമൊഴുകി
പീലിക്കാർവർണ്ണൻ്റെ
ചൊടികളിൽ നിന്നുള്ള
സുന്ദരമുരളീരവമായി !
സപ്താഹം നടക്കുന്ന
വേദിയിൽ ഭഗവാൻ
ഒരു മിന്നൽപ്പിണർ പോലെ
തെളിഞ്ഞു വന്നു !
ചന്ദനതീർത്ഥം
തളിക്കുന്നതെന്നലായ്
പരിസരമെങ്ങും പരിലസിച്ചു
ഭഗവാൻ്റെ പുഞ്ചിരി
പൂവുകളായിട്ടു
ഭഗവത്സത്രത്തിൽ പെയ്തിറങ്ങി
സപ്താഹം നടക്കുന്ന
വേദിയിൽ നിന്നൊരു
സപ്തസ്വരരാഗഗീതമൊഴുകി
പീലിക്കാർവർണ്ണൻ്റെ
ചൊടികളിൽ നിന്നുള്ള
സുന്ദരമുരളീരവമായി.

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *