ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്ന
ഏതെങ്കിലുമൊക്കെ മനുഷ്യർ
പിന്നീടെപ്പോഴെങ്കിലും കണ്ടപ്പോൾ
പരിചയമില്ലാത്ത ഭാവത്തിൽ
പെരുമാറിയിട്ടുണ്ടോ ?
അതുമല്ലെങ്കിൽ
നിങ്ങളുടെ മുഖത്തു നോക്കി
ഓർമ്മ വരുന്നില്ലെന്നോ
പരിചയമില്ലെന്നോ
പറഞ്ഞിട്ടുണ്ടോ ?
കുറച്ചുപേർക്കെങ്കിലും
അത്തൊരമൊരനുഭവം
ആരിൽ നിന്നെങ്കിലും
നേരിടേണ്ടി വന്നിട്ടുണ്ടാവാം …!
അത്രമേൽ
സ്നേഹിച്ചിരുന്നവരാണെങ്കിൽ
ആ ഒരുനിമിഷത്തിലെ
അവഗണനയിൽ നമ്മൾ
അങ്ങേയറ്റം തകർന്നുപോകും …
അവർക്ക് നമ്മളെ മനസ്സിലായില്ലല്ലോ
എന്ന് ചിന്തിച്ചിട്ടല്ല,
മനസ്സിലായിട്ടും അവർ
മനസ്സിലാകാത്തതുപോലെ
അഭിനയിച്ചതിലാവും നമ്മുടെ സങ്കടം !
അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ച്
തല പുണ്ണാക്കരുത്, കാരണം
അവരുടെ അവഗണനയ്ക്ക്
ഒരേയൊരർത്ഥമേയുള്ളൂ
അവർക്ക് നമ്മളോടുള്ള
ബന്ധം പുതുക്കാൻ താൽപര്യമില്ല
എന്നതുതന്നെ !!
ഒരിക്കലവർക്ക്
നമ്മളെ വേണമായിരുന്നു ..
അന്ന് അവർക്ക്
നമ്മുടെ സഹായം വേണമായിരുന്നു ..
അതുമല്ലെങ്കിൽ
അവർക്കൊരു കൂട്ട് വേണമായിരുന്നു ..
ഇതിലേതെങ്കിലും നേടിയെടുക്കാൻ
അവർ കെട്ടിയ വേഷമായിരുന്നു
അന്നത്തെ സൗഹൃദം !
ആ വേഷം ആടിത്തീർന്നപ്പോൾ
അവരത് അഴിച്ചു വച്ചിരിക്കുന്നു.
നമ്മളിപ്പോഴും അതഴിച്ചുവയ്ക്കാതെ
കഥയും കഥാപാത്രങ്ങളും മാറിയതറിയാതെ
ആടിക്കൊണ്ടിരിക്കുന്നു ..!
ഒറ്റവാക്കിൽ പറഞ്ഞാൽ
ഒരു ” വിഢിവേഷം ” !
ഒരാളുടെ മനസ്സിൽ
അടുത്തയാൾക്കൊരു സ്ഥാനമുണ്ടെങ്കിൽ
ഒരിക്കലുമവർ പരസ്പരം മറക്കില്ല ..
ആരുടെ മനസ്സിലാണോ
നമുക്ക് സ്ഥാനമില്ലാതാകുന്നത്
അയാൾ നമ്മളെ മറക്കും …
ഇല്ലെങ്കിൽ മറന്നതായി അഭിനയിക്കും ..
ഇടമില്ലെന്നു കണ്ടാൽ
ഒരു നിമിഷം പോലും
അവിടെ നിൽക്കരുത് …
ആരുടെ മനസ്സിലേക്കും
ഇടിച്ചുകയറി ചെല്ലാൻ ശ്രമിക്കരുത് ..
അന്തസ്സായി തിരിഞ്ഞു നടന്നേക്കുക !
ഒരിക്കൽ അവഗണന നേരിട്ടാൽ
വീണ്ടുമതിന് അവസരം കൊടുക്കരുത് ..!
തിരിഞ്ഞു നടക്കുമ്പോൾ
തലയുയർത്തിത്തന്നെ നടക്കണം .
ആ നടത്തത്തിനിടെ
കഴിഞ്ഞകാലത്തേക്ക്
ഒന്നു തിരിഞ്ഞു നടക്കണം …
അന്ന്,
ഒപ്പമുണ്ടായിരുന്നപ്പോൾ
അവർക്കാവശ്യമില്ലാത്ത നേരങ്ങളിൽ
അവർ നിങ്ങളെ തിരഞ്ഞു വന്നിട്ടുണ്ടോ
എന്നൊന്നാലോചിക്കണം
ഇല്ല എന്നു തന്നെയാവും ഉത്തരം !
ആവശ്യങ്ങൾക്കു മാത്രം
അന്വേഷിച്ചുവന്നിരുന്ന ഒരാളെ
അന്നേ തിരിച്ചറിയാതെ പോയത്
ആരുടെ കുറ്റമാണെന്ന് മനസ്സിലാവും !
അന്നേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ
ഇന്ന് അവഗണന നേരിടാൻ
അവസരമുണ്ടാകുമായിരുന്നോ എന്ന്
ഒന്ന് സ്വയം ചോദിച്ചുനോക്കണം !
ഒന്നിനും വേണ്ടിയല്ലാതെയും
അന്വേഷിച്ചുവരുന്ന മനുഷ്യരെ …
ഒരുദിവസം കാണാതിരുന്നാൽ
ഒന്നു തിരക്കുന്നവരെ …
ഒന്നും പറയാനില്ലെന്നറിയാമെങ്കിലും
നമ്മുടെ ശബ്ദം കേൾക്കാൻവേണ്ടി മാത്രം
നമ്മളെ വിളിക്കുന്ന മനുഷ്യരെ..
സ്വന്തം തിരക്കുകൾ മാറ്റിവച്ചും
നമ്മളോടൊപ്പം
സന്തോഷം കണ്ടെത്തുന്നവരെ
നമ്മളെ നഷ്ടപ്പെട്ടുപോകുമോ എന്നോർത്ത്
കൂടുതൽ ചേർത്തു പിടിക്കുന്നവരെ …
അത്തരം മനുഷ്യരെ വേണം
അങ്ങോട്ടും ചേർത്തുപിടിക്കാൻ …
മറ്റെന്തിനേക്കാളും ഉപരിയായി
നമ്മളോടൊപ്പം
സന്തോഷം കണ്ടെത്തുകയും
നമ്മളില്ലെങ്കിൽ
വിഷമിക്കുകയും ചെയ്യുന്നവർ….
അവർ നമ്മളെ ഒരിക്കലും
അറിഞ്ഞുകൊണ്ട് അവഗണിക്കില്ല
അതുറപ്പാണ് !

By ivayana