അക്ഷരസ്വരൂപിണീയറിവിൻ ദേവീ
എന്മേൽ കടാക്ഷം ചൊരിയണമേ
സപ്തസ്വര രൂപിണി ജഗത്തിൻ തായേ
മഹിഷാസുരമർദ്ദിനീ മന്ദാകിനീ
വേദപരായണ വേദിയർ വേണീ
അഖിലചരാചര ആനന്ദരൂപീ
ലോകമോഹിനീ ജഗദംബികേ
അരമണികുടമണികിലുങ്ങും നിന്നുടെ
മണിച്ചിലമ്പൊലിതൻ മാറ്റൊലിയും
ഉടവാളിന്നുടെ തിളക്കമാർന്നൊരു
ഉടയവളെനിന്നെ കൈ തൊഴുന്നേൻ
തെറ്റുകൾ പൊറുത്തൊരു നൽവഴി നൽകി,തായേ!
നീയൊന്നനുഗ്രഹം ചൊരിയൂ ,
ഭാർഗ്ഗവിയായതും പാർവ്വതിയായതും
കാർത്ത്യായനിയും മൂകാംബികയും നീ തന്നല്ലോ
കോമരം തുള്ളിയനുഗ്രഹം ചൊരിയവെ
പാമര,രടിയങ്ങൾനിൻ പാദത്തിൽ നമസ്കരിക്കുന്നേൻ,
അഹിതങ്ങൾ പൊറുത്തൊരു
സ്നേഹനിധിയായ് തായായ് നിന്നു ക്ഷമിക്കണമേ
അക്ഷരസ്വരൂപിണിയറിവിൻ
ദേവീ ശിക്ഷണമേകണം,
പദ,രക്ഷയായീടേണം
നിത്യയഹന്തയൊതുക്കിയെൻ
മന:ശുദ്ധതയൊന്നു തെളിച്ചിടണേ !
അമ്മേമനഃ ശുദ്ധതയൊന്നു തെളിച്ചിടണേ :

പ്രകാശ് പോളശ്ശേരി

By ivayana