ചില നോവോർമ്മകൾ
കാലം മായ്ക്കാതിരിക്കും
ചില വേദനകൾ,,,
സ്വയം,, മറക്കാൻ ശ്രമിച്ചാലും,,,,
നാല് മുല്ലമൊട്ട് നുള്ളിയപ്പോൾ,,
മുല്ലവള്ളിയെ കൊത്തി യറുത്തത്,,,
ആരോടുള്ള പകയാണോ,,
ഹൃദയം വേദനിച്ചിട്ടും
കരഞ്ഞില്ല,,,
പരിഭവം,, ചൊല്ലിയുമില്ല,,
പഠിച്ചെടുക്കാനുള്ള പാഠ ഭാഗങ്ങൾ
കൈ വിട്ടു കൊടുക്കുമ്പോഴും
വിങ്ങല ടക്കിയെയുള്ളു,,,
കൂരയുടെ മേൽക്കൂര നിലം പൊത്തിയപ്പോൾ
ഇത്തിരി മാത്രം കരഞ്ഞതോർമയുണ്ട്.
മറന്നുപോയെന്ന്
ധരിച്ചതൊക്കെയും
വെറുതെയാണെന്ന്
കാണിച്ചത്,, കാലത്തിന്റെ
പ്രതിഷേധ മാകാം
കാലത്തിന്റെ കണക്കു
പുസ്തകം,,,
ആരൊക്കെയോ
മാറ്റിയെഴുതി
നേരമറിയാതെ
വാക്കുകൾ തേടി
രാവ് പുലരും വരെയും
അലഞ്ഞതും
വെറുതെ
പൂത്തുലഞ്ഞു നിൽക്കുന്നൊരു
ഗന്ധ രാജന്റെ ചുവട്ടിൽ
ഓർമകളെത്തി
നിശ്ചലമായി.
തായ് വേരറ്റു
കരിഞ്ഞുണങ്ങിയതും
ആരുമറിഞ്ഞില്ല
മുത്തശ്ശി പ്ലാവിനെ
വെട്ടി വീഴ്ത്തിയതും
ആരെന്നറിയില്ല
തൊടിയിലെ പുൽച്ചെടി പോലും,,,
തന്റെ കൂട്ടുകാരായിരുന്നു
ഒക്കെയും,,
ഉറക്കത്തിൽവന്ന്
തൊട്ടുണർത്തുന്ന
തെന്തിന്,,,
കാലം,, ഒന്നും കാത്തു വയ്ക്കില്ല,,
മായാത്ത,, ഓർമ്മകൾ
മറവിയുടെ പക്കൽ
തിരികെകൊടുത്ത്
ഗാഡ നിദ്രയിൽ
മുഴുകണം
സ്വപ്നങ്ങൾ തട്ടിയുണർത്താതെ
ഭാവിയുടെ വ്യാകുലതകളറിയാതെ
.

By ivayana