മുല ചുരത്തി, അമ്മ തൻ
ആത്മാവാണു പകരുന്നത്…..
എന്നിട്ടും മക്കളെന്തേ
തെരുവിൽ തള്ളുന്നൂ
ഈ അമ്മയെ
അച്ഛൻ കൊണ്ട
വെയിലാണ്
മക്കൾ തൻ
തണലത്രയും
എന്നിട്ടും മക്കളെന്തേ
അറയിൽ
തള്ളുന്നിതച്ഛനെ ?
എഴുതാനേറെയു
ണ്ടെന്നാകിലും
കഴിയുന്നില്ലമ്മ
മാരേൽക്കും പീഢനം.
ജീവിതം മക്കൾക്കായ് ഹോമിച്ച
അച്ഛൻ തൻതെരുവിലെ
വിലാപങ്ങൾ………?
ചെയ്യും പാപകർമ്മങ്ങൾ
ഡെമോക്ലസ്സിൻ്റെ വാളുപോൽ,
മനുഷ്യാ നിൻ തലയ്ക്കുമീതെ
തൂങ്ങി നിൽക്കുന്നതു കാണുക.
ആർക്കെന്തു
വന്നാലെന്തേ
എനിക്കെന്തു ചേതം….
അണുക്കളങ്ങനെ
പടരട്ടെ
എൻ്റെ രാജ്യം
വളരേണമെ ?
വലുതാകാൻ ചെയ്യും പരീക്ഷണം
ലോകത്തെ കൊന്നൊടുക്കവേ,
അറിയുന്നില്ലല്ലോ
ആരും
കാലിനടിയിലെ
പൂഴിനീങ്ങുന്നത് ?
എനിക്കെൻ്റെ ഭാര്യയും
മക്കളും
നീ കഞ്ഞി വെച്ചില്ലെങ്കിൽ എനിക്കെന്ത്?
എനിക്കെൻ്റെ പള്ളവീർക്കണം.
നിനക്കു നൊന്താലെന്ത്
എനിയ്ക്ക് സുഖം
വേണം
നിനക്കു നൊന്താലല്ലേ
എനിക്കു പരമസുഖം വരൂ
പരസ്പരസ്നേഹമില്ലാ
ത്തോർതൻ
കരളു പാകിയാൽ സ്നേഹംകിളിർക്കില്ല,
ഹൃദയമാവാഹിക്കണം
സ്നേഹം.
അതു മനസ്സിലെപ്പൊഴും നിറയണം.

കാഞ്ചിയാർ മോഹനൻ

By ivayana