ഉണ്ണാനുണ്ട് ഉടുക്കാനുണ്ട്
ഒന്നിനുമൊട്ടും കുറവില്ല
വെറ്റിലച്ചെല്ലം നിറയുന്നു
വാർദ്ധക്യ പെൻഷൻ തുണയായി
പഠനം മാത്രം പോരല്ലോ
പാട്ടും നൃത്തവും പഠിക്കേണം
വിദ്യാഭ്യാസം വിലകൂടി
എങ്കിലുമെല്ലാരും പിജിക്കാർ
അയലത്തൂകാരെ അറിയില്ല
മിണ്ടാൻ നേരമോ അതുമില്ല
രണ്ടാൾ മാത്രം ഒരു വീട്ടിൽ
അച്ഛനുമമ്മയും സദനത്തിൽ
കുപ്പായങ്ങൾ കുറവില്ല
ഇട്ടാൽ കാർട്ടൂൺ വരപോലെ
എനാതൊരുമാറ്റം നമ്മുടെ നാട്ടിൽ
തമ്മിൽ മീണ്ടുക പതിവില്ല
ലഹരിമരുന്നുകൾ ഇഷ്ടം പോലെ
ആവശായക്കാർ കഷ്ടം കുരുന്നുകളും
ബന്ധങ്ങൾ തൻ വിലപോയി
വീട്ടിൽ ബന്ധുക്കൾ ശത്രുക്കൾ
രണ്ടാൾക്കിന്ന് രണ്ടു വണ്ടികൾ
ഒന്നിച്ചൊരുനാൾ കാണില്ല
പൈസക്കൊട്ടും കുറവില്ല
ചിലവു വരവിനെ വിഴുങ്ങുന്നൂ
ബ്യൂട്ടിപാർലർ ഹരമായി
ജിമ്മിൽ പോവുക ഹരമായി
രണ്ടടി നടക്കാൻ തോന്നില്ല
ട്രക്കിംങ്ങിനു പോകാൻ ധൃതിയായി
ഹോട്ടൽ മാടിവിളിച്ചാലുടനെ
വേഷം മാറ്റി, ഉഷാറായി
എന്തൊരു മാറ്റം നമ്മുടെ നാടിനെ
മാറ്റീയെടുത്തവർ മിടുക്കനായ
ഇനിയും മാറ്റം കാണും മുമ്പേ
കണ്ണടയാനായ് വെമ്പുന്നു
കുറ്റം പറയാനാവില്ല
ഇത്തിരിമോഹമതുണ്ടല്ലോ?
പഴയ തലമുറ ഞാനും തലമുടി
കളറും തേച്ചു നടപ്പല്ലോ
കാലം മാറുമ്പോൾ കോലം മാറ്റാൻ
കാരണവന്മാർ പറഞ്ഞില്ലേ?
മാറ്റം നല്ലതിനാണെന്നാലു
എല്ലാം മാറ്റിമറിക്കരുതേ
എല്ലാം മാറ്റിമറിച്ചാലും നമ്മുടെ
കാലുകൾ താഴെ മണ്ണിലല്ലേ?

മോഹനൻ താഴത്തേതിൽ

By ivayana