രചന : പത്മിനി അരിങ്ങോട്ടിൽ ✍
വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ കണ്ടതിൽ ചിലത് യാഥാർഥ്യ മായിട്ടുമുണ്ട്.
കുറച്ച് ദിവസങ്ങൾക്കു മുൻപ്,, ഞാൻ മരണ പ്പെട്ടതായി സ്വപ്നം കണ്ടു. ഹോ,, ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ലല്ലോ എന്നോർത്ത്,, രാവിലെ തന്നെ മോളോട് പറഞ്ഞു അവൾ ചിരിച്ചു കളിയായി എന്തോ പറഞ്ഞു രാവിലത്തെ തിരക്കിനിടേൽ അമ്മേടെ മരണക്കഥ കേൾക്കാൻ അവൾക്കെവിടെ സമയം.
കഥ,, ഇങ്ങനെ,, രണ്ട് മാസം മുൻപ്,, തന്റെ കുടുംബത്തിൽ,, തനിക്ക് വേണ്ടപ്പെട്ട ഒരാൾ മരണപ്പെട്ടിരുന്നു. അവരെ കൊണ്ട് കിടത്തിയത് കണ്ട്,, അപ്പാടെ മറിഞ്ഞു വീഴുന്ന തായിട്ടാണ് രംഗം.
ആരോ വന്ന് മൂക്കിൽ കൈ വെച്ച് നോക്കി,, ഓ,, ഇതും പോയെടോ എന്ന് എന്റെ വീട്ടുകാരോട് പറയുന്നത് മരിച്ചു കിടന്ന താൻ കേൾക്കുന്നു.
ഒരു വലിയ വീടിന്റെ നടുവകം,. ഓർത്തെടുത്തപ്പോൾ തന്റെ വീട് പോലെ തന്നെയുണ്ട്. പക്ഷെ,, ഇത്രേം വലിയ,, ഇരുളടഞ്ഞ മുറികൾ,,,പരിചയം പോര.
പിന്നെ ആരൊക്കെയോ വരുന്നു
ഒക്കെ സാധാരണ പോലെ. കുഞ്ഞുനാൾ മുതൽ തൊട്ടതിനും പിടിച്ചതിനും ശാസന,, ഉപദേശം,, ഒക്കെ മാത്രം പകർന്നു തന്നിരുന്ന ഇളയച്ഛന്മാർ,,,
മറ്റു ബന്ധു ജനങ്ങൾ ഒക്കെ കൂടി
നിന്ന് തന്നെ വഴക്ക് പറയുന്നുണ്ട്.
താൻ ചെവി പൊത്തിക്കൊണ്ട്പുറത്തിറങ്ങി.
കൈയിൽ എന്തോ കുത്തി കുറിച്ച കടലാസു തുണ്ടുകൾ. വീടിന് പിറക് വശത്തുള്ള കുന്നിന് മുകളിൽ കയറി. ഒരു കുഞ്ഞു കാട്, അതിന്റെ ഒരു മൂലക്ക് ശ്മശാനം. അതും എന്റെ വീടിന് തൊട്ട് മുകളിലെ സ്ഥലം തന്നെ. ഓടികയറി അവിടെ ചെന്നപ്പോൾ ചുറ്റിലും ഇരുട്ട് പടർന്നു. അതാ കാൽ ചുവട്ടിൽ ഒരു വലിയ ബൾബ് പ്രകാശിക്കുന്നു.
അതാണെങ്കിൽ താൻ പകൽ പണിസ്ഥലത്തു കണ്ട ബൾബ്. ഇതാര് ഇപ്പൊ ഇവിടെ കൊണ്ട് വച്ചത് ഭയന്നു വിറച്ചു തിരിഞ്ഞോടി.താഴെയെത്തിയപ്പോൾ കൈയിലിരുന്ന കടലാസ് തുണ്ടുകൾ എവിടെയോ കളഞ്ഞു പോയി. അതും സങ്കടമായി.
വീണ്ടും മുറിയിലെത്തിയപ്പോൾ,, ആരൊക്കെയോ എന്തൊക്കെ യൊ ചോദിക്കുന്നു. താൻ മരിച്ചതല്ലെ. എന്തിനാ മിണ്ടുന്നതെന്നോർത്ത് അനങ്ങാതെ,, ചുറ്റിപറ്റി നടന്നതന്നെ
തന്റെ ചേച്ചി കയ്യിൽ കിട്ടിയ വടി കൊണ്ട് തല്ലി,, ഒരു ചോദ്യം,,, നി ഇനി മരിക്കുമോ,, നിന്റെ അഹന്ത ഞാൻ ഇപ്പൊ തീർത്തു തരാം എന്ന്. ഹോ,, മരിച്ചതും പോരാ,, പിന്നേം അടിയും..
ഞെട്ടിയുണർന്നു.
തൊണ്ട വരളുന്നു. ഇത്തിരി വെള്ളം കുടിക്കാമെന്ന് കരുതി. മറ്റുള്ളവരെ ശല്യ പെടുത്താതിരിക്കാൻ ടോർച് തെളിച്ചു അടുക്കളയിലെത്തി. ലൈറ്റ് തെളിച്ചപ്പോൾ,, നിറയെ ഇയാം പാറ്റകൾ .കുഞ്ഞി ചിറക് വീശി വെളിച്ചത്തിന് ചുറ്റും പറക്കുന്ന കാഴ്ച നല്ല ഭംഗി തന്നെ
ഹാരിപോട്ടർ കഥയിലെ,, രസായനക്കല്ല് സൂക്ഷിച്ച അറയുടെ താക്കോൽ,, കുറെ കൊച്ചു കുരുവികൾ പറക്കുന്നതിൽ ഒരു കുരുവിയെതെരഞ്ഞു പിടിച്ചു താഴിനുള്ളിൽ കടത്തി വിടുന്ന തോർത്തു നിന്നപ്പോ,,, ശരിക്കും വട്ട് തന്നെ. അതും നട്ടപാതിര നേരം. ഒറ്റ നിമിഷം കൊണ്ട് കണ്ണിലും തലയിലും മൂക്കിലു മെല്ലാം പാറ്റകൾ
കയറി. വെള്ളമെടുത്ത ഗ്ലാസ്സ് അവിടെയിട്ട് വെളിച്ചം കെടുത്തി മുറിയിലേക്കോടി.. അല്പം മുൻപ് കണ്ട സ്വപ്നം ഓർത്തു കിടന്നു. ഹോ.. പിന്നെ അല്പം പേടി തോന്നി.
ഇനി ശരിക്കും ഇത് ഫലിച്ചു പോയാൽ…കുറച്ച് കൂടി ആശകൾ ബാക്കി കിടക്കുന്നു.
പിറ്റേന്ന്,, കൂടെ ജോലി ചെയ്യുന്ന കൂട്ടുകാർക്ക് തമാശ ആയ്കോട്ടെ ന്ന് കരുതി ഈ കഥ അങ്ങ് പറഞ്ഞു.
അവർ ചിരിച്ചു കൊണ്ട്,, ഞങ്ങൾ വന്നിരുന്നോ,, എന്ന് ചോദിച്ചപ്പോൾ.
ഓ,, തന്റെ കൂട്ടുകാർ ആരെയും കണ്ടില്ലെന്ന കാര്യം ഓർത്തു. കുറച്ച് വൈകി ഞങ്ങൾ വരാനുണ്ട് എന്ന് പറയാമായിരുന്നില്ലേ എന്ന് അവർ.
എന്തായാലും നല്ലൊരു സ്വപ്നം തന്നെ. പക്ഷെ,, തന്റെ സംശയം,,അന്ന് മരണപ്പെട്ട ആളെ ശരിക്കും താൻ കണ്ടിരുന്നില്ല.. അടുത്തബന്ധുവും തന്റെ കുഞ്ഞു നാളിലെ രക്ഷിതാവ് കൂടി ആയിട്ടു കൂടി,, താൻ ഒരു നോക്ക് കണ്ടതുമില്ല ,, സങ്കടം പ്രകടിപ്പിക്കാൻ പൊട്ടി കരഞ്ഞു ബഹളം വെച്ചുമൊന്നുമില്ല. പക്ഷെ,,,
കുറച്ച് നാളുകളായി ,, ഭൂതകാലത്തിലെ,, കുഞ്ഞുകുഞ്ഞോർമ്മകൾ,, മറവിയുടെ മാറാല വകഞ്ഞു നീക്കി,
പല ചിത്രങ്ങളും,, ശബ്ദങ്ങളും,,, തന്റെ സ്വസ്ഥതകെടുത്താനുള്ള കാരണം എന്തായിരിക്കും,എന്നറിയില്ല.
ആരെയും വെറുത്തിട്ടില്ല ആരോടും പകയോ,, വിദ്വേഷമൊ തോന്നിയിട്ടില്ല . വരും വരായ്കകൾ ആലോചിക്കുമെങ്കിലും,, മനസ്സിൽ തോന്നിയത് അത് പോലെ പ്രവർത്തിക്കും. തെറ്റും ശരിയും,, ഏത് കാലത്തും എത്ര ശരി ചെയ്താലും ഒരു കുഞ്ഞു തെറ്റ് കാണുമ്പോൾ,, അത് വരെ ചെയ്ത ശരികൾ അപ്പാടെ മായ്ച്ചു കളയും.
അത് പോലൊരു മനപ്രയാസം ആയിരിക്കാം,, ഇത്തരമൊരു സ്വപ്നം കാണാനും പഴയ ഓർമ്മകൾ ചിറകു കുടഞ്ഞു തിരികെ വരാനും കാരണം എന്ന് സ്വയം വിശ്വസിപ്പിക്കുന്നു