രചന : രാജു വിജയൻ ✍.
തീയാണ് ഗാന്ധി…
തിരയാണ് ഗാന്ധി…
കാലചക്രത്തിന്റെ
ഗതിയാണ് ഗാന്ധി…!
നിറമാണ് ഗാന്ധി..
നിറവാണ് ഗാന്ധി..
നിലാവത്തുദിക്കുന്ന
നിനവാണ് ഗാന്ധി…!
ഉയിരാണ് ഗാന്ധി..
ഉണർവ്വാണ് ഗാന്ധി..
വെയിലേറ്റു വാടാത്ത
തണലാണ് ഗാന്ധി…!
അറിവാണ് ഗാന്ധി…
അകമാണ് ഗാന്ധി..
ചിതലരിക്കാത്തൊരു
ചിതയാണ് ഗാന്ധി…!
ഞാനാണ് ഗാന്ധി…
നീയാണ് ഗാന്ധി…
മഴയേറ്റണയാത്ത
കനലാണ് ഗാന്ധി…!
വിശപ്പാണ് ഗാന്ധി…
വിയർപ്പാണ് ഗാന്ധി…
അപരന്റെ നെഞ്ചിലെ
കുളിരാണ് ഗാന്ധി…!
മണ്ണാണ് ഗാന്ധി..
മനസ്സാണ് ഗാന്ധി…
മനീഷികൾ തേടുന്ന, സത്യ
മരീചിക ഗാന്ധി….!
സ്വരമാണ് ഗാന്ധി…
സിരയാണ് ഗാന്ധി…
ജനകോടികൾക്കെന്നും
ജപമാണ് ഗാന്ധി….!
ജനകോടികൾക്കെന്നും
ജപമാണ് ഗാന്ധി….!!

