സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ നാടക സംഘടനായ കേരള പീപ്പിൾസ് ആർട്സ് ക്ലബ്, അതിന്റെ എഴുപത്തിയഞ്ചാം വാർഷികം കഴിഞ്ഞ വർഷമാണ് ആഘോഷിച്ചത്. 2024 മെയ് 22 ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തീയേറ്ററിൽ വെച്ചായിരുന്നു അത്. അടൂർ ഗോപാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന്, നാടകാകൃത്ത് തോപ്പിൽ ഭാസിയുടെ നൂറാം ജന്മവാർഷികം അനുസ്മരിക്കുകയും അദ്ദേഹം രചിച്ച് സംവിധാനം ചെയ്ത ‘ഒളിവിലെ ഓർമ്മകൾ‘ എന്ന നാടകം കെ.പി.എ.സി അവിടെ വീണ്ടും അവതരിപ്പിക്കുകയുമുണ്ടായി.
കെ.പി.എ.സി-യെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. മലയാള സമൂഹത്തിന്റെ അഭിവാജ്യ ഘടകമായി കലാകാരന്മാരെ സൃഷ്ടിച്ചതിലുള്ള കെ.പി.എ.സി-യുടെ പങ്ക് നിസ്സാരമല്ല. അടിമകൾ തൊഴിലാളികൾ ആയതും, തുടർന്നുള്ള സമരനാളുകളേയും കേരളത്തിന് അങ്ങനെ മറക്കാൻ പറ്റില്ലല്ലോ…
യഥാർത്ഥത്തിൽ, എറണാകുളത്ത് വെച്ചാണ് ആരംഭം. അലസമായ ചർച്ചകൾക്ക് ഇടയിൽ മൂന്ന് പേരുടെ മനസ്സിൽ രൂപം കൊണ്ട ഒരു ആശയം. ആദ്യകാല നിയമസഭാ അംഗം കൂടിയായ എൻ രാജാഗോപാലൻ നായർ ഉൾപ്പെട്ട സുഹൃത്തുക്കൾ ആയിരുന്നു ആ കൂട്ടർ. ഐസക് തോമസ്, എസ്.പ്രഭാകരൻ നായർ എന്നിവരായിരുന്നു മറ്റ്‌ രണ്ട് പേർ. എല്ലാവരും നിയമ വിദ്യാർത്ഥികൾ ആയിരുന്നു.
1950-ലാണ് Kerala People Art’s Club രൂപീകരിച്ചത്. ഇവരൊക്കെ ഇടതുപക്ഷ രാഷ്ട്രീയ അനുഭാവമുള്ള വ്യക്തികൾ ആയത് കൊണ്ട് തന്നെ തങ്ങളുടെ ആശയം നാടകങ്ങളിലൂടെയും, കഥാപ്രസംഗങ്ങളിലൂടെയും പറയാനുള്ള സാധ്യതയ്ക്കായി ശ്രമിച്ചു. അങ്ങനെയാണ് K.P.A.C ഒരു പ്രഫഷണൽ സംഘമായി പരിണമിച്ചത്.
1951- ലാണ് ആദ്യ നാടകമായ ‘എന്റെ മകനാണ് ശരി‘ അവതരിപ്പിച്ചത്. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘ 1952-ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്.
പ്രശസ്ത നാടകാകൃത്ത് തോപ്പിൽ ഭാസിയാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൻ്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതിയാണ് കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റിയത്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ കെ.പി.എ.സി.യുടെ നാടകങ്ങളും കഥാപ്രസംഗങ്ങളും വഹിച്ച പങ്ക് ചെറുതല്ല. കമ്മ്യൂണിസം നടപ്പിലാക്കാൻ ഇടത് പക്ഷം കെ.പി.എ.സി.യെ ആരോഗ്യപരമായി ഉപയോഗിച്ചെന്ന് പറഞ്ഞാലും തെറ്റാകില്ല. എന്തായാലും, ആർജ്ജവമുള്ള എത്രയോ കലാകാരൻമാരെ ഈ സംഘം കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. അതിന്റെ മികവ് മലയാളത്തിന്റെ സാംസ്‌കാരിക മേഖലയിൽ അതിശക്തമായി നിലനിൽക്കുന്നുമുണ്ട്.
സംസ്ഥാനത്ത് കമ്മ്യൂണിസ്ററ് പ്രസ്ഥാനം ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കെ.പി.എ.സി – യുടെ ആസ്ഥാനം ആലപ്പുഴയിലെ കായംകുളത്താണ്. കഴിഞ്ഞ 75 വർഷങ്ങൾക്കിടയിൽ 66 നാടകങ്ങൾ അരങ്ങിലെത്തിച്ചു. യു.എസ്.എ , കാനഡ , ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെ , ലോകമെമ്പാടുമുള്ള 2.5 ലക്ഷത്തോളം വേദികളിൽ കെ.പി.എ.സി -യുടെ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ , കെ.പി.എ.സി -യുടെ പ്രസിഡന്റ് ബിനോയ് വിശ്വവും , സെക്രട്ടറി എ. ഷാജഹാനുമാണ്. 2024 – ലെ സിൽവർ ജൂബിലി വേദിയിൽ അവതരിപ്പിച്ച ഉമ്മാച്ചുവാണ് ഒടുവിലത്തെ നാടകം. എല്ലാ കാലത്തും കെ.പി.എ.സി. ക്ലാസിക് നോവലുകളെ അടിസ്ഥാനമാക്കി നാടകം ചെയ്യാറുണ്ട്. അത്തരത്തിലൊരു നാടകമാണ് ഉറൂബിൻ്റെ ഉമ്മാച്ചു. പേര് തീരുമാനിച്ചിട്ടില്ലാത്ത പുതിയ നാടകത്തിന്റെ പരിശീലന കളരി ആരംഭിച്ചിട്ടുണ്ടെന്നാണ് കിട്ടിയ അറിവ്. സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങളോടെ ഏറെ പ്രതിഭകളെ കലാകേരളത്തിന് സമ്മാനിച്ചുകൊണ്ട് കെ.പി.എ.സി -യുടെ യാത്ര തുടരട്ടെ…
കെ.പി.എ.സി.-യിലൂടെ പ്രസിദ്ധരായവരെയും, ആ പ്രസ്ഥാനത്തെ പേരിനൊപ്പം ചേർത്തവരെയും പരിചയപ്പെടാം…
K.P.A.C ലളിത.
K.P.A.C. സണ്ണി
K.P.A.C. അസീസ്
ഒടുവിൽ ഉണ്ണികൃഷ്ണൻ
കവിയൂർ പൊന്നമ്മ
നെടുമുടി വേണു
സുകുമാരി
സിദ്ധാർഥ് ഭരതൻ…
തുടർന്നും നീളും പേരുകൾ…
കെ.പി.എ.സി – യുടെ പ്രസിദ്ധമായ നടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…

  1. എന്റെ മകനാണ് ശരി – 1951- ജനാർദനക്കുറുപ്പ്, എൻ. രാജഗോപാലൻ നായർ
  2. നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി – 1952- തോപ്പിൽ ഭാസി
  3. സർവ്വേക്കല്ല് – 1954- തോപ്പിൽ ഭാസി
  4. ശുദ്ധികലശം – 1979- തോപ്പിൽ ഭാസി
  5. പുതിയ ആകാശം പുതിയ ഭൂമി – 1959- തോപ്പിൽ ഭാസി
  6. ശരശയ്യ -1964- തോപ്പിൽ ഭാസി
    7.യുദ്ധകാണ്ഡം -1966- തോപ്പിൽ ഭാസി
    8.മുടിയനായ പുത്രൻ -1956 – തോപ്പിൽ ഭാസി
  7. അശ്വമേധം – 1962- തോപ്പിൽ ഭാസി
  8. മൂലധനം -1965- തോപ്പിൽ ഭാസി
  9. ഇരുമ്പുമറ — പൊങ്കുന്നം വർക്കി
  10. കൂട്ടുകുടുംബം -1967- തോപ്പിൽ ഭാസി
  11. തുലാഭാരം -1968- തോപ്പിൽ ഭാസി
  12. ഇന്നലെ ഇന്നു നാളെ – തോപ്പിൽ ഭാസി
  13. മാനസപുത്രി -1972- കണിയാപുരം
  14. ഉദ്യോഗപർവ്വം -1973- വൈക്കം ചന്ദ്രശേഖരൻ നായർ
  15. യന്ത്രം സുദർശനം -1974- ഏ. എൻ. ഗണേഷ്
  16. ഭരത ക്ഷേത്രം -1974- ഏ. എൻ. ഗണേഷ്
  17. മന്വന്തരം -1976- എൻ. എൻ. പിള്ള
  18. എനിക്കു മരണമില്ല -1976- കണിയാപുരം
  19. സഹസ്രയോഗം -1978- ശ്രീമൂലനഗരം വിജയൻ
  20. ലയനം -1979- ഏ. എൻ. ഗണേഷ്
  21. ഭഗവാൻ കാലു മാറുന്നു -1982- കണിയാപുരം രാമചന്ദ്രൻ
  22. കയ്യും തലയും പുറത്തിടരുത് -1980- തോപ്പിൽ ഭാസി
  23. സിംഹം ഉറങ്ങുന്ന കാട് -1982- എസ്. എൽ. പുരം സദാനന്ദൻ
  24. സൂക്ഷിക്കുക ഇടത്തുവശം പോവുക -1983- തോപ്പിൽ ഭാസി
  25. വിഷ സർപ്പത്തിനു വിളക്കു വയ്ക്കരുത് -1984- പി. എസ്. കുമാർ
  26. മൃശ്ചഘടികം – 1985- തോപ്പിൽ ഭാസി
  27. പാഞ്ചാലി -1986- തോപ്പിൽ ഭാസി
  28. ഭഗ്നഭവനം -1966- എൻ. കൃഷ്ണപിള്ള
  29. മുക്കുവനും ഭൂതവും -1987- പി. എസ്. കുമാർ
  30. ശാകുന്തളം -1987- തോപ്പിൽ ഭാസി
  31. രജനി -1988- തോപ്പിൽ ഭാസി
  32. സൂത്രധാരൻ -1989- കെ. ടി. മുഹമ്മദ്
  33. താപനിലയം -1990- കെ. ഭാസ്കരൻ
  34. കന്യക -1991- എൻ. കൃഷ്ണപിള്ള
  35. ജീവപര്യന്തം -1991- കെ. ടി. മുഹമ്മദ്
  36. ഒളിവിലെ ഓർമ്മകൾ -1992- തോപ്പിൽ ഭാസി
  37. പെൻഡുലം -1993- കെ. ടി. മുഹമ്മദ്
  38. നാൽക്കവല — കെ. ടി. മുഹമ്മദ്
  39. താളതരംഗം -1994- ടി. ആർ. ഹരി
  40. മനുഷ്യന്റെ മാനിഫെസ്റ്റൊ -1994- എൻ. എൻ. പിള്ള
  41. രാജയോഗം -1997- തിക്കൊടിയൻ
  42. സബ്ക്കോ സന്മതി ദേ ഭഗ്വാൻ -1999- കണിയാപുരം രാമചന്ദ്രൻ
  43. മാനവീയം -2000- സോമൻ
  44. രാജാ രവിവർമ – ഫ്രാൻസിസ്. ടി. മാവേലിക്കര
  45. അധിനിവേശം – കെ. ഭാസ്കരൻ
  46. പ്രളയം – കെ. ടി. മുഹമ്മദ്
  47. ഇന്നലെകളിലെ ആകാശം – ഫ്രാൻസിസ്. ടി. മാവേലിക്കര
  48. ദ്രാവിഡ വൃത്തം – ഫ്രാൻസിസ്. ടി. മാവേലിക്കര
  49. തമസ് – ശശിധരൻ നടുവിൽ
  50. നീതിപീഠം -1977- പ്രദീപ് മാണ്ടൂർ
  51. അസ്തമിക്കാത്ത സൂര്യൻ – ഫ്രാൻസിസ്. ടി. മാവേലിക്കര
  52. നഗര വിശേഷം – ഫ്രാൻസിസ്. ടി. മാവേലിക്കര
  53. ഭീമസേനൻ -2011- ഫ്രാൻസിസ്. ടി. മാവേലിക്കര
  54. ഉമ്മാച്ചു – 2024 – ഉറൂബ്
    etc….

ശ്രീജിത്ത് ഇരവിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *