രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍
പൂക്കടത്തെരുവിൽ,
നിർത്താതെപാടിഞാൻ,
പൂക്കളെക്കൊണ്ടൊരു
ഗാനം
പൂക്കടത്തെരുവിൽ
ഒറ്റയ്ക്കുപാടിഞാൻ
പൂക്കളെക്കൊണ്ടൊരു
ഗാനം
(പൂക്കടത്തെരുവിൽ…..)
മൊട്ടിട്ടു നിൽക്കുന്ന
പൂക്കളെ ചേർത്തവർ
ഒട്ടാകെ കൂട്ടിപ്പറിച്ചു,
നിർദ്ധയം
സൂചിയിൽ കോർത്തുരസിച്ചൂ…..
(പൂക്കടത്തെരുവിൽ……)
വിട്ടില്ല ഒരുനാളുകൂടി
ജീവിക്കുവാൻ
കഷ്ടമാ പൂക്കളിൻ ജന്മം……
മഹാ കഷ്ട്ടമാ പൂക്കളിൻ ജന്മം…..
(പൂക്കടത്തെരുവിൽ……)
പേടിയാണെപ്പൊഴും
ലക്ഷാർച്ചനകളും
നിർമ്മാല്ല്യ പൂജകൾ പോലും….
പൂക്കൾക്ക്….
അമ്പല മണിയടി പോലും…..
(പൂക്കടത്തെരുവിൽ……)
